Home » » പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ മയക്കുമരുന്ന് ആസക്തിയുള്ള നവജാത ശിശുക്കളുടെ എണ്ണം കൂടുന്നു

പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ മയക്കുമരുന്ന് ആസക്തിയുള്ള നവജാത ശിശുക്കളുടെ എണ്ണം കൂടുന്നു

പെര്‍ത്ത് :പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ മയക്കുമരുന്ന് ആസക്തിയുള്ള നവജാത ശിശുക്കളുടെ എണ്ണം കൂടുന്നാതായി റിപ്പോര്‍ട്ട് .കിംഗ്‌ എഡേര്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഈ കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ 230 അമ്മമാരും അവരുടെ നവജാത ശിശുക്കളുമാണ് ഇതിനായി ചികിത്സ തേടിയിട്ടുള്ളത്. മയക്കുമരുന്നിനു ആസക്തിയുള്ള കുട്ടികള്‍ നേരിടുന്ന അവസ്ഥ അതിഭീകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിര്‍ത്താതെ ഉച്ചത്തില്‍ ഉള്ള കരച്ചിലും ശരീര താപനിലയില്‍ ഉള്ള വ്യതിയാനങ്ങളും ഒക്കെയായി മയക്കുമരുന്നിന്റെ ഒരു ഡോസ് കിട്ടുന്നത് വരെ നീളുന്നു പ്രശ്നങ്ങള്‍.ടീനെജു അമ്മമാരുടെ ഗര്‍ഭാവസ്ഥയില്‍ ഉള്ള മയക്കു മരുന്ന് ഉപയോഗവും,മദ്യപാനവും,പുകവലിയും ഒക്കെയാണ് ഇതിനു കാരണമായിരിക്കുന്നത്.എന്തായാലും യുവതികളെ ബോധവല്‍ക്കരണം നടത്തുന്ന തിരക്കിലാണ് ഗവണ്മെന്റും മറ്റു സന്നദ്ധ സംഘടനകളും.പ്രെഗ്നെന്‍സി യുവതികള്‍ക്ക്‌ ദുഃശീലങ്ങള്‍ മാറ്റുവാനുള്ള ഒരു അവസരമായി മാറണമെന്നാണു സന്നദ്ധസംഘടനകളുടെ അഭിപ്രായം .