മൊബൈല്‍ ഫോണിന്റെ റിങ്‌ടോണ്‍ തേനീച്ചകള്‍ക്കു മരണത്തിന്റെ ടോണാകുന്നുവെന്ന് പഠനം. തേനീച്ചകളുടെ ആയുസിനെയും ജീവിതരീതിയെയും മൊബൈല്‍ ഫോണ്‍ റിങ്്‌ടോണ്‍ പ്രതികൂലമായി ബാധിക്കുന്നതായാണ് പുതിയ പഠനം തെളിയിക്കുന്നത്. മൊബൈല്‍ ഫോണ്‍ റിംഗ്‌ടോണ്‍ വഴിയുണ്ടാകുന്ന ഇലക്ട്രോമാഗ്നറ്റിക്ക് തരംഗങ്ങളാണ് തേനീച്ചകളെ പ്രതികൂലമായി ബാധിക്കുന്നതെന്നു പഠനത്തില്‍ പറയുന്നു.പഞ്ചാബ് സര്‍വകലാശാലയിലെ ഗവേഷകരായ വേദ്പ്രകാശ് ശര്‍മയും നീലിമ ആര്‍. കുമാറും ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കാര്‍ഷിക വിളകളിലെ ജനിതകമാറ്റം തേനീച്ചകളുടെ ജീവന് നേരത്തെ തന്നെ ഭീഷണിയായിരുന്നു. തേനീച്ചകളുടെ ആവാസ വ്യവസ്ഥയെ തന്നെ ഇതു താറുമാറാക്കി. കോളനി കൊളാപ്‌സ് ഡിസോര്‍ഡര്‍ (സിസിഡി) എന്നാണ് തേനീച്ചകളുടെ ആവാസ വ്യവസ്ഥയ്ക്കു സംഭവിച്ച താളപ്പിഴയ്ക്കു ഗവേഷകര്‍ നല്കിയിരിക്കുന്ന പേര്.മലയാളിയായ സൈനുദ്ദീന്‍ പട്ടാഴി നടത്തിയ പരീക്ഷണത്തില്‍ പുഷ്പങ്ങളില്‍നിന്നു തേന്‍ ശേഖരിക്കാനുള്ള തേനീച്ചകളുടെ കഴിവിനെ മൊബൈല്‍ ഫോണ്‍ ടവറില്‍നിന്നുള്ള തരംഗങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നു കണെ്ടത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് വേദ്പ്രകാശും നീലിമയും പഠനം നടത്തിയത്. രണ്ടു തേനീച്ച കോളനികളില്‍ 900 മെഗാഹേര്‍ട്‌സുള്ള ജിഎസ്എം ഫോണ്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍നിന്നാണ് ഗവേഷകര്‍ പുതിയ നിഗമനങ്ങളിലെത്തിയത്.സയന്‍സ് ജേര്‍ണലിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ പഠനത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
Home » ഓസ്ട്രേലിയ » റിങ്‌ടോണ്‍ തേനീച്ചകള്‍ക്ക് മരണമണി
റിങ്‌ടോണ്‍ തേനീച്ചകള്‍ക്ക് മരണമണി
Posted by aussievartha on 21:53 //
