അമേരിക്കയ്ക്ക് പുറത്ത് ഒന്‍പതു രാജ്യങ്ങളില്‍ കൂടി ഈ മാസം 28 മുതല്‍ ഐപാഡ് (iPad) ലഭ്യമാകുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ കമ്പോളങ്ങള്‍ പിടിച്ചടക്കാനാണ് ഐപാഡെത്തുന്നത്. ഏപ്രില്‍ മൂന്നിന് അമേരിക്കയില്‍ വില്‍പനയാരംഭിച്ച ഐപാഡ് ആദ്യ ഒരുമാസം കൊണ്ട് പത്തുലക്ഷത്തിലേറെയാണ് വിറ്റു പോയത്. അമേരിക്കയില്‍ 499 ഡോളര്‍ (337 പൗണ്ട്) വിലയുള്ള ഐപാഡിന്റെ ഏറ്റവും കുറഞ്ഞ മോഡല്‍ ഇംഗ്ലണ്ടില്‍ 429 പൗണ്ടിനായിരിക്കും ആപ്പിള്‍ വില്‍ക്കുക. ബ്രിട്ടനിലെ മൂല്യ വര്‍ധിത നികുതിയും വില്‍പന നികുതിയുമാണ് വിലയിലെ ഈ അന്തരത്തിന് കാരണം.ബ്രിട്ടനില്‍ 429 പൗണ്ട് മുതല്‍ 699 പൗണ്ട് വരെയായിരിക്കും ഐപാഡിന്റെ വിവിധ മോഡലുകള്‍ക്ക്. മെയ് 10 മുതല്‍ ഈ 9 രാജ്യങ്ങളിലും ഐപാഡിനായുള്ള ബുക്കിംഗ് ആരംഭിക്കും.. ടെക്നോളജി ടാക്സും പുതിയ മൊബൈല്‍ പ്ലാന്‍ എടുക്കേണ്ടതും ഓസ്ട്രേലിയയില്‍ ഐപാഡിന്റെ വില്‍പനയ്ക്കു തിരിച്ചടിയാകാം.
Home » ഓസ്‌ട്രേലിയ » ഐപാഡ് ഓസ്ട്രേലിയയില്‍ മെയ് 28 മുതല്‍ ലഭ്യമാകും
ഐപാഡ് ഓസ്ട്രേലിയയില്‍ മെയ് 28 മുതല്‍ ലഭ്യമാകും
Posted by aussievartha on 09:13 //
