Home » » ബ്രിട്ടനില്‍ വ്യോമഗതാഗതം നിര്‍ത്തി വെച്ചു.

ബ്രിട്ടനില്‍ വ്യോമഗതാഗതം നിര്‍ത്തി വെച്ചു.


ലണ്ടന്‍: ഐസ്‌ലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിയതിനെ തുടര്‍ന്ന് പൊടിപടലങ്ങളും ചാരവും പരന്നതോടെ ബ്രിട്ടനില്‍ വ്യോമഗതാഗതം താറുമാറായി. ചാരം പരന്നതിനാല്‍ വിമാനങ്ങളുടെ എഞ്ചിന് തകരാര്‍ സംഭവിച്ചേക്കാമെന്ന നിഗമനത്തില്‍ ഉച്ചയോടെ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചു. ഹീത്രൂ, സ്റ്റാന്‍സ്‌റ്റെഡ്. ഗാട്‌വിക് വിമാനത്താവളങ്ങളില്‍ ഉച്ചയോടെ വിമാന സര്‍വീസ് നിര്‍ത്തി. സ്‌കോട്‌ലന്‍ഡിലും വിമാനത്താവളം അടച്ചു. ധൂളിപടലങ്ങളിലുള്ള കല്ല്, ഗ്ലാസ്, മണല്‍ തുടങ്ങിയവയുടെ അംശങ്ങള്‍ വിമാനങ്ങളുടെ എഞ്ചിന്‍ ജാമാകാന്‍ കാരണമാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ബ്രിട്ടീഷ് എയര്‍വേസ് വ്യാഴാഴ്ചത്തെ ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി.