Home » » ശശി തരൂര്‍ - രാഹുലിന് പ്രിയപ്പെട്ടവന്‍

ശശി തരൂര്‍ - രാഹുലിന് പ്രിയപ്പെട്ടവന്‍


വിവാദത്തികപ്പെടുകുയും രാജിവയ്ക്കുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ ഭാവിയില്‍ തരൂരിന് നല്ല റോള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് രാഹുലിന്റെ പ്രതീക്ഷ . രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐപിഎല്‍ വിവാദത്തിന്റെ പേരില്‍ തരൂരിനെ എഴുതിത്തള്ളാന്‍ എന്തായാലും രാഹുല്‍ തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ തരൂരിനെ സംഘടനാ പദവികളില്‍ ഏതിലെങ്കിലും അവരോധിക്കാനാണ് രാഹുലിന്റെ തീരുമാനമെന്ന് സൂചനയുണ്ട്. തരൂരിന്റെ രാജിസംബന്ധിച്ച് രാഹുല്‍ ഇതേവരെ പരസ്യപ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.തരൂരിലെ രാഷ്ട്രീയക്കാരനിലേറെ രാഹുലിന് പ്രിയം അദ്ദേഹത്തിലെ നയതന്ത്രജ്ഞനെയാണത്രേ. വിവാദത്തില്‍ തരൂരിന്റെ കൈകള്‍ ശുദ്ധമായിരുന്നുവെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടില്‍ അദ്ദേഹത്തിന് പ്രധാനപ്പെട്ട റോള്‍ തന്നെ ലഭിക്കുമെന്ന കര്യത്തില്‍ സംശയമില്ല.