Home » » കുഴപ്പക്കാരെ കണ്ടെത്താന്‍ സോഫ്റ്റ്‌വേര്‍

കുഴപ്പക്കാരെ കണ്ടെത്താന്‍ സോഫ്റ്റ്‌വേര്‍

അടിയ്ക്കടിയുണ്ടാകുന്ന സുരക്ഷാ പിഴവുകളും പ്രശ്‌നങ്ങളും നേരിടാന്‍ പുതിയ സാങ്കേതിക വിദ്യ. കുഴപ്പക്കാരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സംവിധാനവുമായി പുതിയ സോഫ്റ്റ് വേര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറ കണ്ടെത്തിക്കഴിഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിലും ജനക്കൂട്ടത്തിനിടയിലും വിമാനങ്ങളിലും അസാധാരണ സ്വഭാവം കാണിക്കുന്നവരെ കണ്ടെത്താന്‍ കഴിവുള്ളതാണ് ഈ സോഫ്റ്റ് വേര്‍.ആസ്‌ത്രേലിയയിലെ കര്‍ട്ടിന്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞ പ്രഫസര്‍ ശ്വേത വെങ്കടേഷിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണു ഇത് വികസിപ്പിച്ചെടുത്തത്. ഓരോ സ്ഥലത്തും സാധാരണ ജനങ്ങളുടെ സ്വഭാവവും പ്രതികരണങ്ങളും ഈ സോഫ്റ്റ് വെയറില്‍ മുന്‍കൂട്ടി നല്‍കുക. ഇതില്‍നിന്നു വ്യത്യസ്തമായ സ്വഭാവം കാണിക്കുകയോ പ്രവര്‍ത്തനം നടത്തുകയോ ചെയ്യുന്നവരെ യന്ത്രം കണ്ടെത്തും. യുഎസിലെ ബെല്‍മണ്ട് നഗരത്തില്‍ ആറുമാസമായി പരീക്ഷണാടിസ്ഥാനത്തില്‍ഇതു സ്ഥാപിച്ചിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍, അനാവശ്യമായി കൂട്ടംകൂടുന്നവര്‍, ഗതാഗത നിയമം ലംഘിക്കുന്നവര്‍, സാമൂഹികവിരുദ്ധര്‍, നിയമലംഘകര്‍, അക്രമികള്‍ തുടങ്ങിയവരെയെല്ലാം കണ്ടെത്താന്‍ ഇതു സഹായകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.