ലണ്ടന്‍: ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളാകുന്ന ഏഷ്യന്‍ വംശജരുടെ എണ്ണത്തില്‍ റെക്കോഡ്. മേയ് ആറിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഷ്യന്‍ വംശജരായ 89 പേരാണു മത്സരിക്കുന്നത്. ഇതില്‍ 30 പേരും വിജയപ്രതീക്ഷയുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥികളാണ്.സ്‌ഥാനാര്‍ഥികളുടെ എണ്ണത്തിലുള്ള വര്‍ധന ഏഷ്യന്‍ വംശജരായ കൂടുതല്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിച്ചേക്കും. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരായ വോട്ടര്‍മാരായിരിക്കും ഇക്കുറി 100 മണ്ഡലങ്ങളിലെങ്കിലും വിധി നിര്‍ണയിക്കുകയെന്നാണു വിലയിരുത്തല്‍.
Home » വിദേശം » ബ്രിട്ടീഷ് തെരഞ്ഞെടുപ്പിന് 89 ഏഷ്യന്‍ സ്‌ഥാനാര്‍ഥികള്‍
ബ്രിട്ടീഷ് തെരഞ്ഞെടുപ്പിന് 89 ഏഷ്യന്‍ സ്‌ഥാനാര്‍ഥികള്‍
Posted by aussievartha on 14:03 //
