Home » » മമ്മൂട്ടിയുടെ മകന്‍ നായകനാകുന്നു ....

മമ്മൂട്ടിയുടെ മകന്‍ നായകനാകുന്നു ....

അച്ഛന്‍ കയ്യടക്കി വച്ചിരിക്കുന്ന താര സിംഹാസനത്തിന് അവകാശിയാകാന്‍ മകന്‍ തയ്യാറെടുക്കുന്നു. മലയാളത്തിന്റെ സ്വന്തം മമ്മൂക്കയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. കേരളത്തില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശിപ്പിച്ചുവരുന്ന 'പയ്യ'യുടെ സംവിധായയകന്‍ ലിംഗുസ്വാമി അണിയിച്ചൊരുക്കുന്ന മലയാളചിത്രത്തിലൂടെയാണ് സല്‍മാന്‍ അഭ്രപാളിയുടെ പളപളപ്പിലേക്ക് വലതുകാല്‍ വയ്ക്കുന്നത്. മമ്മൂട്ടി തന്റെ മകനെ വച്ച് ഒരു മലയാള സിനിമചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് ലിംഗുസ്വാമി പറഞ്ഞു. ഈ സിനിമയില്‍ മമ്മൂട്ടി അതിഥിതാരമായെത്തുമെന്നും ഒരു ശ്രുതിയുണ്ട്. ഷൂട്ടിംഗ് തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മമ്മൂട്ടി അമേരിക്കന്‍ പര്യടനം കഴിഞ്ഞെത്തിയ ഉടന്‍ തീരുമാനിക്കും. 'റണ്‍', 'സണ്ടകോഴി', 'പയ്യ', 'ഭീമ', തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലിംഗുസ്വാമിയുടെ ആദ്യ ചിത്രം 'ആനന്ദ'ത്തില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു.