Home » » നടന്നു മൊബൈല്‍ ചാര്‍ജാക്കാം...

നടന്നു മൊബൈല്‍ ചാര്‍ജാക്കാം...

മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ്‌ തീരുന്നത്‌ എല്ലാംവരെയും അലട്ടുന്ന പ്രശ്‌നമാണ്‌. അതുപോലെ ഐപോഡ്‌, ഡിജിറ്റല്‍ ക്യാമറ എന്നിവയും വേണ്ട സമയത്ത്‌ ചാര്‍ജ്‌ തീര്‍ന്ന പണിമുടക്കാറുണ്ട്‌. ലോകത്തിലെ പ്രധാന ഉപഭോഗവസ്‌തുക്കളായി മൊബൈല്‍ ഫോണും ഐപോഡും മറ്റും മാറിയ സാഹചര്യത്തില്‍, ഇവ ചാര്‍ജ്‌ ചെയ്‌ത്‌ നിലനിര്‍ത്താനുള്ള വഴികളെക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു ശാസ്‌ത്രലോകം. ഒടുവില്‍ അതിനുള്ള പരിഹാരമാകുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ നമ്മള്‍ നടക്കുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍ ബാറ്ററി സ്വയം ചാര്‍ജാകുന്ന `പീസോ ഇലക്‌ട്രിക്‌' ടെക്‌നോളജി നിലവില്‍ വരും.20,000 നാനോ വയറുകള്‍ മൂന്നു ചതുരശ്ര സെന്റീമീറ്ററിനുള്ളില്‍ ഘടിപ്പിച്ച ഒരു ഉപകരണമായിരിക്കും പീസോ ഇലക്‌ട്രിക്‌ ഡിവൈഡ്‌. ചെറിയ അനക്കം ലഭിക്കുമ്പോള്‍പോലും ഈ ഉപകരണത്തിനുള്ളില്‍ വൈദ്യുതോര്‍ജം ജനിക്കും. ഈ ഉപകരണം പോക്കറ്റിനുള്ളില്‍വച്ചുകൊണ്ടു നടന്നാല്‍, ഓരോ അടിവെയ്‌പിലും വൈദ്യുതി ജനിക്കും. അങ്ങനെ മൊബൈല്‍. ഐപോഡ്‌ എന്നിവ സ്വയം ചാര്‍ജായിക്കൊണ്ടേയിരിക്കും. ഒരു കിലോമീറ്റര്‍ നടന്നാല്‍ ഒരു സെല്‍ഫോണ്‍ ബാറ്ററി ചാര്‍ജാകാനുള്ള വൈദ്യുതോര്‍ജം ലഭിക്കുമെന്നാണ്‌ ഉപകരണം വികസിപ്പിച്ചെടുത്ത ജോര്‍ജിയയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.പീസോ ഇലക്‌ട്രിക്‌സിന്‌ 1.26 വോള്‍ട്ടുവരെയുള്ള വൈദ്യുതിയാണ്‌ ഇപ്പോള്‍ സൃഷ്‌ടിക്കാന്‍ കഴിയുന്നത്‌. എന്നാല്‍ ഭാവിയില്‍ ഇതിലും കൂടിയ വോള്‍ട്ടേജ്‌ ജനിപ്പിക്കാവുന്ന പീസോ ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ കണ്ടുപിടിച്ചേക്കാം.ഉപകരണത്തിലെ നാനോ വയറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ സിങ്ക്‌ ഓക്‌സൈഡുകൊണ്ടാണ്‌. 50 മുതല്‍ 200 വരെ നാനോമീറ്റര്‍ ആണ്‌ ഇവയുടെ വീതി. അഞ്ച്‌ മൈക്രോണ്‍ നീളവും. ഇത്‌ മനുഷ്യന്റെ കണ്ണിന്‌ ഗോചരമല്ല. അത്ര ചെറുതാണ്‌. അത്തരത്തിലുള്ള 22,000 നാനോവയറുകളാണ്‌ ഉപകരണത്തിനുള്ളത്‌. ഗാലിയം നൈട്രേഡ്‌ കൊണ്ട്‌ നാനോവയര്‍ നിര്‍മ്മിച്ചാല്‍ 10 ഇരട്ടി വൈദ്യുതി ജനിപ്പിക്കാനാവും