ബാതം: ഇന്‍ഡൊനീഷ്യക്കാര്‍ വിഡ്ഢികളാണെന്ന് ഇന്ത്യന്‍സൂപ്പര്‍വൈസര്‍ പറഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്‍ഡൊനീഷ്യന്‍ കപ്പല്‍ഫാക്ടറിയില്‍ ഇന്ത്യക്കാര്‍ക്ക് മര്‍ദനം. കപ്പല്‍ശാലയിലെ പതിനായിരത്തോളം വരുന്ന പ്രാദേശികജീവനക്കാരാണ് ഇന്ത്യന്‍ തൊഴിലാളികളെ മര്‍ദിച്ചത്. നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. 41 ഇന്ത്യക്കാരെ സംഭവസ്ഥലത്തുനിന്ന് മാറ്റി. ബാതമിലെ പി.ടി. ഡ്രൈഡോക്ക് വേള്‍ഡ് ഗ്രഹയിലെ ജീവനക്കാരാണ് പ്രകോപിതരായത്. സൂപ്പര്‍വൈസറുടെ പരാമര്‍ശം തങ്ങളുടെ നാടിന്റെ അന്തസ്സിന് കളങ്കമായെന്നും അതിനാലാണ് ക്രുദ്ധരായതെന്നും ജീവനക്കാര്‍ പറഞ്ഞു. ഇരുപതോളം വാഹനങ്ങളും ഇവര്‍ കത്തിച്ചു. ആക്രമണം നിയന്ത്രിക്കാന്‍ നാനൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. കനത്ത സുരക്ഷയിലാണ് ഇന്ത്യക്കാരെ സ്ഥലത്തുനിന്ന് മാറ്റിയത്. സംഭവത്തിനുശേഷം ഇന്‍ഡൊനീഷ്യന്‍ തൊഴിലാളികള്‍ ഫാക്ടറിക്കുമുന്നില്‍ക്കൂടി ദേശീയഗാനം പാടി.
Home » വിദേശം » ഇന്‍ഡൊനീഷ്യക്കാരെ വിഡ്ഢികളെന്നു വിളിച്ചതിന് ഇന്ത്യക്കാര്‍ക്ക് മര്‍ദനം
ഇന്‍ഡൊനീഷ്യക്കാരെ വിഡ്ഢികളെന്നു വിളിച്ചതിന് ഇന്ത്യക്കാര്‍ക്ക് മര്‍ദനം
Posted by aussievartha on 13:37 //
