Home » » ലോകത്തെ മികച്ച കമ്പനികളുടെ പട്ടികയില്‍ 56 ഇന്ത്യന്‍ കമ്പനികള്‍

ലോകത്തെ മികച്ച കമ്പനികളുടെ പട്ടികയില്‍ 56 ഇന്ത്യന്‍ കമ്പനികള്‍

ന്യൂയോര്‍ക്ക്‌: ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ രണ്ടായിരം പ്രമുഖ കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസും എസ്‌.ബി.ഐയും ഉള്‍പ്പെടെ 56 കമ്പനികള്‍. 62 രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളുടെ പട്ടികയില്‍ അമേരിക്കന്‍ കമ്പനികളാണ്‌ മുന്‍പന്തിയില്‍. 515 അമേരിക്കന്‍ കമ്പനികളാണ്‌ പട്ടികയിലുള്ളത്‌. ജപ്പാനില്‍നിന്നുള്ള 210 കമ്പനികളും പട്ടികയില്‍ ഇടം പിടിച്ചു. ചൈന(113)കാനഡ(62) എന്നിങ്ങനെയാണ്‌ മറ്റുപ്രമുഖ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളുടെ എണ്ണം. കമ്പനികളുടെ വില്‍പന, ലാഭം, ഉല്‍പന്നങ്ങള്‍, വിപണി മൂല്യം എന്നിവ കണക്കാക്കിയാണ്‌ സ്‌ഥാനം നിര്‍ണയിച്ചത്‌. പട്ടികയില്‍ ഒന്നാം സ്‌ഥാനത്തുനില്‍ക്കുന്നത്‌ അമേരിക്കന്‍ ബാങ്കിംഗ്‌ കമ്പനിയായ ജെ.പി. മോര്‍ഗന്‍ ചാസ്‌ ആണ്‌. ജനറല്‍ ഇലക്‌ട്രിക്‌, ബാങ്ക്‌ ഓഫ്‌ അമേരിക്ക, എക്‌സോണ്‍ മൊബൈല്‍ തുടങ്ങിയവയാണ്‌ തുടര്‍ന്നു വരുന്നത്‌. ഇന്ത്യന്‍ കമ്പനികളില്‍ 126-ാം സ്‌ഥാനത്തുള്ള മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസാണ്‌ മുന്‍പന്തിയില്‍. എസ്‌.ബി.ഐ.(130), ഒ.എന്‍.ജി.സി.(155), ഐ.സി.ഐ.സി. ബാങ്ക്‌(282), ഇന്ത്യന ഓയില്‍(313), എന്‍.ടി.പി.സി.(341), ടാറ്റാ സ്‌റ്റീല്‍(345), ഭാരതി എയര്‍ടെല്‍(471), സ്‌റ്റീല്‍ അഥോറിട്ടി ഓഫ്‌ ഇന്ത്യ(502), ലാര്‍സന്‍ ആന്‍ഡ്‌ ടുബ്രോ,(548), എച്ച്‌.ഡി.എഫ്‌.സി.(632) എന്നിങ്ങനെയാണ്‌ മറ്റ്‌ ഇന്ത്യന്‍ കമ്പനികളുടെ പട്ടിയിലെ സ്‌ഥാനം