Home » » ഏകദിന മത്സരങ്ങളിലെ രാജാക്കന്മാര്‍ ഇനി ഇന്ത്യ

ഏകദിന മത്സരങ്ങളിലെ രാജാക്കന്മാര്‍ ഇനി ഇന്ത്യ

ബുലാവായോ: ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച റെക്കാര്‍ഡ് ഇനി ടീം ഇന്ത്യയ്ക്ക് സ്വന്തം. സിബാവെയില്‍ നടക്കുന്ന ത്രിരാഷ്ട്രപരമ്പരയില്‍ കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ ഇന്ത്യ കളിച്ചത് തങ്ങളുടെ 742ാമത് ഏകദിന മത്സരമായിരുന്നു. 741 മത്സരങ്ങള്‍ കളിച്ച ആസ്‌ത്രേലിയയെയാണ് ഇന്ത്യ പിന്തള്ളിയത്.

പാക്കിസ്ഥാന്‍ (715), വെസ്റ്റ് ഇന്‍ഡീസ്(636), ശ്രീലങ്ക (599), ന്യൂസിലാന്‍ഡ് (584) എന്നീ ടീമുകളാണ് മൂന്നു മുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളില്‍.

1974 ജൂലൈ 13ന് ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ മത്സരിച്ചു കൊണ്ടാണ് ഇന്ത്യ ഏകദിന മത്സരങ്ങളില്‍ അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.