Home » » ഹോളണ്ടിനും പോര്‍ചുഗലിനും ഗംഭീര ജയം

ഹോളണ്ടിനും പോര്‍ചുഗലിനും ഗംഭീര ജയം

ലോകകപ്പ് വിളിപ്പാടകലെ നില്‍ക്കെ പരിശീലന മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ ഹോളണ്ടിനും പോര്‍ചുഗലിനും മിന്നും ജയം. ജൂണ്‍ 11ന് തുടങ്ങുന്ന ലോക പോരാട്ടങ്ങളില്‍ ആതിഥേയ വന്‍കരയായ ആഫ്രിക്കയുടെ പ്രതീക്ഷയായ ഘാനയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഡച്ചുപട തകര്‍ത്തുവിട്ടത്. സാമുവല്‍ എറ്റൂവിന്റെ നായകത്വത്തില്‍ കളത്തിലിറങ്ങിയ മറ്റൊരു ആഫ്രിക്കന്‍ ശക്തികളായ കാമറൂണിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ ജയം. 34ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡു കണ്ട് എറ്റൂ പുറത്തായ ശേഷം പത്തുപേരെ വെച്ചാണ് കാമറൂണ്‍ പട നയിച്ചത്.