Home » » വിമാനത്താവളങ്ങളുടെ അപകട സാധ്യത: റിപ്പോര്‍ട്ട്‌ ഈ ആഴ്‌ച

വിമാനത്താവളങ്ങളുടെ അപകട സാധ്യത: റിപ്പോര്‍ട്ട്‌ ഈ ആഴ്‌ച

കോഴിക്കോട്‌: കോഴിക്കോട്‌ ഉള്‍പ്പെടെ, രാജ്യത്തെ അപകട സാധ്യത കൂടിയ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്ന വിദഗ്‌ധ സംഘം ഈ ആഴ്‌ച റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കുമെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍. മംഗലാപുരം വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്‌ അപകട സാധ്യത നിലനില്‍ക്കുന്ന വിമാനത്താവളങ്ങളെക്കുറിച്ച്‌ പഠിയ്‌ക്കാന്‍ വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്‌. വിമാനാപകടങ്ങളെക്കുറിച്ചന്വേഷിയ്‌ക്കാന്‍ സ്വതന്ത്ര സുരക്ഷാ ബോര്‍ഡ്‌ രൂപീകരിയ്‌ക്കുമെന്നും വ്യോമയാന നിയമം ഭേദഗതി ചെയ്യുമെന്നും വ്യോമയാന മന്ത്രി പറഞ്ഞു.