Home » » പനിയില്‍ വിറച്ച്‌ കോട്ടയം ജില്ല

പനിയില്‍ വിറച്ച്‌ കോട്ടയം ജില്ല

കോട്ടയം ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. പനി നിയന്ത്രണാധീനമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അവകാശപ്പെടുമ്പോഴാണ്‌ കൂടുതല്‍ ആളുകള്‍ പനി ബാധിച്ച്‌ ആശുപത്രയില്‍ ചികിത്സ തേടുന്നത്‌. രാമപുരം, ചക്കാമ്പുഴ, അന്ത്യാളം, ഏഴാച്ചേരി ,കൊല്ലപ്പളളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ നിരവധി ആളുകളാണ്‌ പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്‌. ഡെങ്കിപ്പനി ബാധിച്ച്‌ ഇന്നലെ രണ്ടുപേരു കൂടി മരിച്ചതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഡെങ്കിപ്പനിക്കു പിന്നാലെ എലിപ്പനിയും വൈറല്‍ പനിയും ജില്ലയിലെ പല സ്ഥലങ്ങളിലും പടര്‍ന്നു പിടിക്കുകയാണ്‌ .എരുമേലി, കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട, തിടനാട്‌, മൂന്നിലവ്‌, മങ്കൊമ്പ്‌, തുടങ്ങിയ സ്ഥലങ്ങളിലും പനി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. മരുന്നടിക്കലും ,പുകയ്‌ക്കലും കാര്യക്ഷമമായി നടത്താന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ്‌ ജനങ്ങളുടെ ആക്ഷേപം.