Home » » പത്താംക്ലാസില്‍ 45തവണ തോറ്റ വിദ്യാര്‍ഥി

പത്താംക്ലാസില്‍ 45തവണ തോറ്റ വിദ്യാര്‍ഥി

അറുപത്തിയാറുകാരന് പത്താംക്ലാസ് പരീക്ഷയില്‍ റെക്കോര്‍ഡ് തോല്‍വി. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമീണനായ ജബ്ബാന്‍ ഹൂസൈനാണ് തോല്‍വിയില്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്. ഇക്കാലത്തിനിടെ 45തവണയാണ് ജബ്ബാര്‍ പരീക്ഷയില്‍ തോറ്റത്. ഈ വര്‍ഷം നാല്‍പ്പത്തിയഞ്ചാമത്തെ തോല്‍വി രുചിച്ചിട്ടും മുന്നോട്ടുവച്ചകാല്‍ പിന്നോട്ടില്ലെന്നാണ് ജബ്ബാന്‍ പറയുന്നത്. ജയിക്കുന്നതെന്നാണോ അതുവരെ പരീക്ഷയെഴുതാന്‍ തന്നെയാണ് ജബ്ബാറിന്റെ തീരുമാനം. ഫത്തേപ്പൂര്‍ ജില്ലയിലെ ബിന്ദ്കി ഗ്രാമത്തില്‍ പലചരക്കുകച്ചവടം നടത്തുകയാണ് ജബ്ബാര്‍, ഇതിനിടെയാണ് പഠനവും പരീക്ഷയുമെല്ലാം. പത്താം ക്ലാസിലെ ആറ് വിഷയങ്ങളില്‍ മൂന്നെണ്ണത്തിലാണ് ജബ്ബാര്‍ തോറ്റിരിക്കുന്നത്. ഉത്തര്‍ പ്രദേശ് മധ്യമിക് ശിക്ഷാ പരിഷത് നടത്തുന്ന പരീക്ഷ എഴുതിയ ഏറ്റവും മുതിര്‍ന്നയാളായിരുന്നു ജബ്ബാര്‍. ഈ വര്‍ഷം തന്നെ പരാജയപ്പെട്ട വിഷയങ്ങള്‍ എഴുതിയെടുക്കാന്‍ ജബ്ബാറിന് കഴിയില്ല. പുതിയ ഗ്രേഡിങ് സമ്പ്രദായപ്രകാരം രണ്ട് വിഷയങ്ങളില്‍ക്കൂടുതല്‍ തോറ്റാല്‍ അവമാത്രം എഴുതി ജയം കാണാനുള്ള വിദ്യാര്‍ത്ഥിയുടെ അര്‍ഹത നഷ്ടപ്പെടും. അതുകൊണ്ട് അടുത്ത അധ്യയനവര്‍ഷം ജബ്ബാര്‍ വീണ്ടും എല്ലാ വിഷയങ്ങളും എഴുതേണ്ടിവരും. പത്താം ക്ലാസ് ജയിക്കുകയെന്നത് എന്റെയൊരു സ്വപ്‌നമാണ്, എത്രതവണ തോറ്റാലും ജയിക്കുന്നവരെ ഞാന്‍ പരീക്ഷയെഴുതും. ഒരു ദിവസം ഞാന്‍ ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്-ജബ്ബാര്‍ പറയുന്നു.