Home » » കള്ളക്കഥയുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സര്‍ദാര്‍ജി അകത്തായി

കള്ളക്കഥയുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സര്‍ദാര്‍ജി അകത്തായി

ഓസ്ട്രേലിയയില്‍ വംശീയാക്രമണത്തിന്റെപേരില്‍ കള്ളക്കഥയുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സര്‍ദാര്‍ജി അകത്തായി...സ്വന്തം കാര്‍ കത്തിച്ചു അത് ഓസ്ട്രേലിയക്കാരുടെ തലയില്‍ കെട്ടി വയ്ക്കാന്‍ നോക്കിയ ജസ്പ്രീത് സിംഗ് ആണ് പുലിവാല്‍ പിടിച്ചത് . വംശീയ ആക്രമണത്തിന് ഏറെ പേരുകേട്ട ഓസ്ട്രേലിയയില്‍ സര്‍ദാര്‍ജിയുടെ കഥ ആദ്യം സത്യമെന്ന് തോന്നിയെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ സര്‍ദാര്‍ജി പതറി.
സ്വന്തം കാര്‍ കത്തിക്കുന്നതിനിടയില്‍ പൊളളലേറ്റ ശേഷം ഓസ്ട്രേലിയക്കാര്‍ തന്നെ ആക്രമിച്ചതാണെന്ന് വരുത്തിതീര്‍ത്തു ഇന്‍ഷുറന്‍സ് തട്ടുകയായിരുന്നു ലക്‌ഷ്യം.സത്യാവസ്ഥ പുറത്തു വന്നതോടെ 8 മാസത്തെ തടവ്‌ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
സാമ്പത്തിക ബുദ്ദിമുട്ടുകളാണത്ര സര്‍ദാര്‍ജിയെ ഇത്തരമൊരു സാഹസത്തിനു പ്രേരിപ്പിച്ചത്.എന്തൊക്കെയായാലും നാട്ടുകാര്‍ക്ക്‌ പറഞ്ഞു ചിരിക്കാന്‍ മറ്റൊരു സര്‍ദാര്‍ജി അബദ്ധം കൂടിയായി...