Home » » ടൂറിനിലെ തിരുക്കച്ച മാര്‍പാപ്പ സന്ദര്‍ശിച്ചു

ടൂറിനിലെ തിരുക്കച്ച മാര്‍പാപ്പ സന്ദര്‍ശിച്ചു

ടൂറിന്‍: ബെനഡിക്‌റ്റ് പതിനാറാമന്‍ മാര്‍പാപ്പ ടൂറിനിലെ തിരുക്കച്ച സന്ദര്‍ശിച്ചു. മെയ്‌ രണ്ട് ഞായറാഴ്‌ചയാണ്‌ സന്ദര്‍ശനം നടത്തിയത്‌.യേശു ക്രിസ്‌തുവിനെ കുരിശില്‍നിന്നിറക്കിയ ശേഷം പുതപ്പിച്ചു എന്നു കരുതപ്പെടുന്ന ചണത്തിന്റെ ചേലയാണിത്‌.ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മകളുണര്‍ത്തുന്നതാണ്‌ തിരുക്കച്ചയെന്നു മാര്‍പാപ്പ പറഞ്ഞു. അതിനു മുന്നില്‍ മിനിറ്റുകളോളം പ്രാര്‍ഥിച്ചുനിന്ന മാര്‍പാപ്പ, പേപ്പല്‍ പാരമ്പര്യം പാലിച്ച്‌, കച്ചയുടെ ആധികാരികതയെപ്പറ്റി പ്രത്യക്ഷത്തില്‍ ഒന്നും പറഞ്ഞില്ല.

കച്ചയുടെ ആധികാരികത ശാസ്‌ത്രജ്‌ഞര്‍ ചോദ്യം ഇപ്പോഴും ചെയ്യുന്നുണ്ട്. എന്നാല്‍, പരോക്ഷമായെങ്കിലും ഇതു നിഷേധിക്കുന്ന മട്ടിലാണ്‌ മാര്‍പാപ്പ സംസാരിച്ചത്‌. രക്‌തംകൊണ്‌ടെഴുതിയ പ്രതീകമാണു കച്ചയെന്ന്‌ പാപ്പാ അഭിപ്രായപ്പെട്ടു.പത്തു വര്‍ഷത്തിനിടെ ആദ്യമായാണ്‌ ടൂറിനിലെ തിരുക്കച്ച പ്രദര്‍ശനത്തിനു വെച്ചത്‌. യേശു ക്രിസ്‌തുവിനെ കുരിശില്‍നിന്നിറക്കിയ ശേഷം പുതപ്പിച്ച കച്ചയില്‍ തിരുമുഖം പതിഞ്ഞിട്ടുണ്‌ടെന്നാണു ക്രൈസ്‌തവ വിശ്വാസം.ഏപ്രില്‍ 10 ശനിയാഴ്‌ച തുടങ്ങിയ പ്രദര്‍ശനം മെയ്‌ 23 വരെ തുടരും. നോര്‍ത്തേണ്‍ ഇറ്റലിയിലെ ടൂറിനിലുള്ള സെന്റ്‌ ജോണ്‍ ദ ബാപ്‌റ്റിസ്‌റ്റ് കത്തീഡ്രലിലെ അള്‍ത്താരയില്‍ പ്രത്യേകം തയാറാക്കിയ കണ്ണാടിക്കൂട്ടിലാണ്‌ 3.7 അടി നീളമുള്ള തിരുക്കച്ച പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. ഇറ്റാലിയന്‍ നഗരത്തിലേക്ക്‌ രണ്ടു മില്യന്‍ വിശ്വാസികളെങ്കിലും പ്രവഹിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. കച്ചയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ശാസ്‌ത്രീയ അടിത്തറ ചോദ്യം ചെയ്യപ്പെടുന്നുണ്‌ടെങ്കിലും വിശ്വാസത്തിന്‌ ഇളക്കം തട്ടിയിട്ടില്ല.നാലു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമാണു കച്ചയ്‌ക്കുള്ളത്‌. ചോരക്കറകളും മറ്റുമായി ഒരു മനുഷ്യരൂപം ഏതാണ്ട് പൂര്‍ണമായി ഇതില്‍ പതിഞ്ഞിട്ടുണ്ട്.