Home » » ഓള്‍റൗണ്ട്‌ മികവില്‍ ഇംഗ്ലണ്ട്‌ ഫൈനലില്‍

ഓള്‍റൗണ്ട്‌ മികവില്‍ ഇംഗ്ലണ്ട്‌ ഫൈനലില്‍

സെന്റ്‌ ലൂസിയ: മിന്നുന്ന ഓള്‍റൗണ്ട്‌ പ്രകടനത്തിന്റെ മികവില്‍ ഇംഗ്ലണ്ട്‌ വെസ്‌റ്റിന്‍ഡീസില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ഒന്നാം സെമി ഫൈനലില്‍ അവര്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോല്‍പിച്ചാണ്‌ കലാശപ്പോരാട്ടത്തിന്‌ അര്‍ഹത നേടിയത്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക ഇംഗ്ലീഷ്‌ ബൗളര്‍മാരുടെ കൃത്യതയ്‌ക്കു മുന്നില്‍ പതറുകയായിരുന്നു. നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ വെറും 128 റണ്‍സ്‌ എടുക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളു.

തുടര്‍ന്നു മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്‌ 4.1 ഓവര്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 132 റണ്‍സ്‌ നേടി ലക്ഷ്യം കാണുകയായിരുന്നു. 26 പന്തില്‍ നിന്ന്‌ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമുള്‍പ്പടെ 42 റണ്‍സ്‌ നേടിയ കെവിന്‍ പീറ്റേഴ്‌സണ്‍, 29 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമുള്‍പ്പടെ 39 റണ്‍സ്‌ നേടിയ ക്രേയ്‌ഗ് ക്വെസ്‌റ്റര്‍, 26 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പടെ 33 റണ്‍സ്‌ നേടിയ മൈക്കല്‍ ലംബ്‌ എന്നിവരുടെ മിന്നുന്ന ബാറ്റിംഗാണ്‌ അവരെ തകര്‍പ്പന്‍ വിജയത്തിലേക്ക്‌ നയിച്ചത്‌.