Home » » വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ് കോളേജ് ഉദ്ഘാടനം നാളെ

വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ് കോളേജ് ഉദ്ഘാടനം നാളെ

പള്ളിക്കല്‍ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ് കോളേജിന്റെ ഉദ്ഘാടനം ശനിയാഴ്ച 3ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍വ്വഹിക്കും.

ശ്രീഗുരുദേവ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിക്കും. പൊതു സമ്മേളനം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും, കാമ്പസിലെ ഗുരുക്ഷേത്രത്തിന്റെ ഉദ്ഘാടനം മന്ത്രി സി. ദിവാകരനും നിര്‍വ്വഹിക്കും. ലൈബ്രറി ഉദ്ഘാടനം മന്ത്രി ജി. സുധാകരനും, വര്‍ക്ക്‌ഷോപ്പ് സമുച്ചയ ഉദ്ഘാടനം പി.ജെ. കുര്യന്‍ എം.പി.യും നടത്തും. കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമനും കോളേജ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി.യും നിര്‍വ്വഹിക്കും. സ്വാമി സൂക്ഷ്മാനന്ദ, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വെള്ളാപ്പള്ളി നടേശന്‍ സപ്തതി ഗ്രന്ഥമായ പാദമുദ്ര യോഗത്തില്‍ പ്രകാശനം ചെയ്യും