Home » » ടീം ഇന്ത്യയ്‌ക്ക്‌ നാണക്കേട്‌

ടീം ഇന്ത്യയ്‌ക്ക്‌ നാണക്കേട്‌

മുംബൈ: ട്വിന്റി 20 ലോകപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം പിന്നെയും നാണക്കേടുണ്ടാക്കിയതായി റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ താരങ്ങള്‍ ശ്രീലങ്കയുമായുള്ള മത്‌സരത്തിനുശേഷം രാത്രിയില്‍ സെന്റ്‌ ലൂസിയായിലെ ഒരു ക്ലിബില്‍ ആരാധകരുമായി വാക്കുതര്‍ക്കമുണ്ടാക്കിയതായാണ്‌ റിപ്പോര്‍ട്ട്‌. ഹര്‍ഭജന്‍ സിങ്‌, സുരേഷ്‌ റെയ്‌ന, രോഹിത്‌ ശര്‍മ, യുവരാജ്‌, ആശിഷ്‌ നെഹ്‌റ, സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ക്ലബില്‍ പോയി ബഹളമുണ്ടാക്കിയതായാണ്‌ റിപ്പോര്‍ട്ടുള്ളത്‌. നെഹ്‌റയും സഹീറും ആരാധകരുമായി തര്‍ക്കമുണ്ടാക്കിയത്‌ യുവരാജ്‌ സിങ്‌ ഇടപെട്ട്‌ ഒതുക്കിത്തീര്‍ത്തുവെന്നാണ്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ യുവരാജ്‌ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്‌. ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അധികം കഥകള്‍ ഉണ്ടാക്കരുതെന്നും യുവരാജ്‌ ട്വിറ്ററില്‍ അറിയിച്ചു. ബി.സി.സി.ഐയും വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്‌. ഇതേക്കുറിച്ച്‌ ഒന്നുമറിയില്ലെന്നാണ്‌ ബി.സി.സി വൃത്തങ്ങള്‍ പ്രതികരിച്ചത്‌.
അതേസമയം ഇന്ത്യന്‍ ടീമില്‍ ഭൂരിഭാഗംപേര്‍ക്ക്‌ ഫിറ്റ്‌നസ്‌ ഇല്ലായിരുന്നുവെന്ന്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍. ഇക്കാര്യം സീനിയര്‍ താരങ്ങളേയും ബോര്‍ഡിനേയും അറിയിച്ചിരുന്നതായി കിര്‍സ്‌റ്റണ്‍ പറഞ്ഞു.