Home » » തിരുവല്ലം ഭാസിയ്ക്ക് ഓസ്‌ട്രേലിയന്‍ പോലീസിന്റെ അവാര്‍ഡ്‌

തിരുവല്ലം ഭാസിയ്ക്ക് ഓസ്‌ട്രേലിയന്‍ പോലീസിന്റെ അവാര്‍ഡ്‌

മെല്‍ബണ്‍: മെല്‍ബണില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ സ്റ്റുഡന്റ്, ഇന്ത്യന്‍ മലയാളി എന്നീ മാഗസിനുകള്‍ക്ക് ഓസ്‌ട്രേലിയയിലെ വിക്ടോറിയ പോലീസിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ അവാര്‍ഡ് ലഭിച്ചു. 2009 ല്‍ ക്രൈം സ്റ്റോപ്പേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്. മലയാളിയായ തിരുവല്ലം ഭാസിയാണ് ഇന്ത്യന്‍ സ്റ്റുഡന്റ്, ഇന്ത്യന്‍ മലയാളി എന്നീ മാഗസിനുകളുടെ എഡിററര്‍. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വിക്ടോറിയ ചീഫ് പോലീസ് കമ്മീഷണര്‍ സെമണ്‍ ഓവര്‍ലാന്‍ഡ് അവാര്‍ഡ് വിതരണം ചെയ്തു. ഇന്ത്യന്‍ വംശജരായ മറ്റ് ആറ് പത്രപ്രവര്‍ത്തകര്‍ക്കും അവാര്‍ഡ് ലഭിച്ചു. തിരുവല്ലം ഭാസി തിരുവനന്തപുരത്ത് ഫ്രീലാന്‍ഡ് എന്ന മധ്യാന ദിനപ്പത്രം പ്രസിദ്ധീകരിച്ചിരുന്നു.