Home » » അഡലെയ്ഡില്‍ വീടു വാടക കൂടുന്നു .. ഇനിയും ഉയര്‍ന്നേക്കും.. ‍

അഡലെയ്ഡില്‍ വീടു വാടക കൂടുന്നു .. ഇനിയും ഉയര്‍ന്നേക്കും.. ‍


അഡലെയ്ഡില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 3% മുതല്‍ 31% വരെ വീടു വാടക വര്‍ദ്ധിച്ചു . ഇതാദ്യമായി പ്രതിവാര ആവറേജ് വാടക 300 ഡോളറില്‍ എത്തി . വീടു ഒഴിഞ്ഞു പോകുന്നവരുടെ എണ്ണം കുറവായാതും ആവശ്യക്കാരുടെ എണ്ണം കൂടിയയ്തം ആണ് വാടക ഇത്തരത്തില്‍ വര്‍ദ്ധിക്കാന്‍ കാരണം . ഉയര്‍ന്ന വാടക കാരണം പുതുതായി വീട് വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംമ്പാദ്യം സ്വരുക്കൂട്ടാനും ബു‍ദ്ധിമുട്ടാണ് . അതോടപ്പം വീടുകളുടെ വിലയും കൂടുകയാണ് , പുതിയ സര്‍വ്വേ പ്രകാരം വീടുകളുടെ ആവറേജ് വില നാലു ലക്ഷം ഡോളറില്‍ എത്തിയിരിക്കുയാണ് .