Home » » ബൊളീവിയ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ആരോ അടിച്ചു മാറ്റി .!

ബൊളീവിയ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ആരോ അടിച്ചു മാറ്റി .!

ലാ പാസ്‌: ബൊളീവിയ പ്രസിഡന്റ്‌ ഇവോ മൊറെയ്‌ല്‍സിന്റെ ഔദ്യോഗിക വാഹനം മോഷണംപോയി. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ മോഷണം നടന്നത്‌. മൊറെയ്‌ല്‍സിന്‌ പ്രഭാത ഭക്ഷണം വാങ്ങാന്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിന്‌ പിന്നാലെ അജ്‌ഞാതന്‍ കാറുമായി മുങ്ങുകയായിരുന്നു. ദിവസങ്ങളായിട്ടും വാഹനത്തെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന്‌ അധികൃതര്‍ പറഞ്ഞു.കഷണ്ടിയുള്ള ഒരു ആളാണ്‌ കാര്‍ അടിച്ചുമാറ്റിയതെന്ന്‌ ഒരു ദൃക്‌സാക്ഷി നല്‍കിയ വിവരം മാത്രമാണ്‌ പൊലീസിനുള്ളത്‌. ്രൈഡവര്‍ സാധനം വാങ്ങുന്നതിനിടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ മോഷ്‌ടിക്കാന്‍ സാധാരണ കള്ളന്മാരെക്കൊണ്ടാവില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. കാര്‍ മോഷ്‌ടിച്ചയാളെക്കുറിച്ച്‌ ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ചാവേസ്‌ സമ്മാനിച്ചതാണ്‌ മോഷണംപോയ വാഹനം.