ബ്രിട്ടനിലേക്കുള്ള കുടിയേറ്റവ്യവസ്‌ഥകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ബോണ്ട് നിബന്ധനയിലൂടെ നിയന്ത്രിക്കാന്‍ ആലോചന.ഇന്ത്യയടക്കം യൂറോപ്യന്‍യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു വിദ്യാര്‍ഥി വിസയില്‍ എത്തുന്നവര്‍ക്ക് നിശ്‌ചിത തുകയ്‌ക്കുള്ള ബോണ്ട് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ഈ തുക തിരികെ നല്‍കുമെന്നും പുതിയ കണ്‍സര്‍വേറ്റീവ്-ലിബറല്‍ സഖ്യസര്‍ക്കാരില്‍ ഇമിഗ്രേഷന്‍ മന്ത്രിയായ ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.നിലവില്‍ പോയിന്റുകള്‍ അടിസ്‌ഥാനമാക്കിയുള്ള സ്‌റ്റുഡന്റ് വിസാ രീതിയുടെ മറവില്‍ ബ്രിട്ടനിലേക്ക് കുടിയേറ്റക്കാര്‍ ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ കര്‍ശന നിബന്ധനകള്‍ ആലോചിക്കുന്നത്.അപേക്ഷകരുടെ എണ്ണം കുത്തനെ കൂടിയതോടെ ഉത്തരേന്ത്യയില്‍നിന്നും നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കു വിസ നല്‍കുന്നതു നിര്‍ത്തിവച്ചിരിക്കുകയാണ്.യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നു വിദഗ്‌ധ പ്രൊഫഷണലുകളുടെ കുടിയേറ്റവും കര്‍ശനമായി നിയന്ത്രിക്കാനാണു പുതിയ സര്‍ക്കാരിന്റെ തീരുമാനം. പ്രൊഫഷണലുകള്‍ക്ക് ഓരോ വര്‍ഷവും നിശ്‌ചിത എണ്ണം വിസകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണു പുതിയ സര്‍ക്കാരിന്റെ നയം
Home » വിദേശം » ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ബോണ്ട് നിബന്ധനയിലൂടെ നിയന്ത്രിക്കാന്‍ ആലോചന.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ബോണ്ട് നിബന്ധനയിലൂടെ നിയന്ത്രിക്കാന്‍ ആലോചന.
Posted by aussievartha on 10:37 //
