ലണ്ടന്‍: അന്തരിച്ച പോപ് സംഗീത രാജാവ് മൈക്കല്‍ ജാക്‌സന്‍ 330 ലക്ഷം ഡോളര്‍ വീതം തന്റെ മൂന്നുമക്കള്‍ക്കായി കരുതിവച്ചെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ 'ന്യൂസ് ഓഫ് ദ് വേള്‍ഡ്'ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്‌തത്. തന്റെ അവസാന വര്‍ഷങ്ങളില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ജാക്‌സനെ അലട്ടിയിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് മക്കളായ പ്രിന്‍സ്(13), പാരീസ്(12), ബ്ലാങ്കെറ്റ് (8) എന്നിവര്‍ക്കു പുറമെ അമ്മ കാതറിന് 990 ലക്ഷം ഡോളറും ജാക്‌സന്‍ നീക്കിവച്ചത്. അതേസമയം, പിതാവിനും സഹോദരങ്ങള്‍ക്കും മുന്‍ഭാര്യമാര്‍ക്കും ജാക്‌സണ്‍ ഒന്നും കരുതി വച്ചിട്ടില്ല. പിതാവിനും സഹോദരങ്ങള്‍ക്കും ഒന്നും നീക്കിവച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജാക്‌സന്റെ കുടുംബവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
Home » വിദേശം » ജാക്‌സന്‍ മക്കളുടെ പേരില്‍ വന്‍തുക നിക്ഷേപിച്ചു
ജാക്‌സന്‍ മക്കളുടെ പേരില്‍ വന്‍തുക നിക്ഷേപിച്ചു
Posted by aussievartha on 22:18 //
