ആംസ്റ്റര്‍ഡാം/ട്രിപ്പോളി: തകര്‍ന്നുവീണ ലിബിയന്‍ വിമാനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി സുഖം പ്രാപിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു. റൂബെന്‍ എന്നു പേരുള്ള ഒമ്പതുവയസ്സുകാരനാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിലെ ടില്‍ ബര്‍ഗില്‍ നിന്നുള്ള കുട്ടിയെ ലിബിയയിലെത്തിയ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ദക്ഷിണാഫ്രിക്കയില്‍ വിനോദ സഞ്ചാരത്തിനു വന്ന ഡച്ചുസംഘത്തില്‍പ്പെട്ടതാണ് റൂബെന്‍ വാന്‍ അസോവും എന്ന കുട്ടിയെന്ന് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അച്ഛന്‍ പാട്രിക്കും (40) അമ്മ ട്രൂസി(41)യും സഹോദരന്‍ എന്‍സോ (11)യും അപകടത്തില്‍ മരിച്ചു. ഇരുകാലുകള്‍ക്കും ഒടിവുണ്ടെങ്കിലും റൂബെന് സാരമായ പരിക്കുകളൊന്നുമില്ല. ശസ്ത്രക്രിയകള്‍ക്കുശേഷം ബോധം വന്ന കുട്ടി സംസാരിക്കുന്നുണ്ട്. ട്രിപ്പോളിയിലെ ഡച്ച് കലാലയത്തില്‍ നിന്നെത്തിയ നയതന്ത്രജ്ഞരോട് അവന്‍ തന്നെയാണ് പേരും സ്ഥലവുമെല്ലാം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച ലിബിയയിലെത്തിയ അമ്മാവനും അമ്മായിയുമാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ആരോഗ്യം മെച്ചപ്പെട്ടാലുടന്‍ കുട്ടിയെ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് അവര്‍ പറഞ്ഞു.സഹയാത്രികരായിരുന്ന 103 പേര്‍ മരിച്ചിട്ടും ഈ കുട്ടിമാത്രം രക്ഷപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. തെളിഞ്ഞ കാലാവസ്ഥയില്‍ നിലത്തിറങ്ങുന്നതിന് തൊട്ടു മുമ്പ് വിമാനം തകര്‍ന്നത് എങ്ങനെയെന്നുള്ളതും ദുരൂഹമായി തുടരുകയാണ്. ലിബിയന്‍ അധികൃതരും വിമാന നിര്‍മാതാക്കളായ എയര്‍ബസ്സും അപകടത്തെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
travel
Home » വിദേശം » ലിബിയ വിമാന അപകടം: അത്ഭുത ബാലന്റെ നില മെച്ചപ്പെടുന്നു
ലിബിയ വിമാന അപകടം: അത്ഭുത ബാലന്റെ നില മെച്ചപ്പെടുന്നു
Posted by aussievartha on 10:51 //
