പബ്ലിക് ഹെല്‍ത്ത് കെയറില്‍ ഓസ്ട്രേലിയയില്‍ ദന്തഃചികിത്സ ലഭിക്കണമെങ്കില്‍ രണ്ടു വര്‍ഷത്തോളം കാത്തിരികേണ്ടിവരും. പലര്‍ക്കും സ്വകാര്യ ചികിത്സയുടെ ചെലവ് താങ്ങുവാന്‍ പറ്റാത്തതു കൊണ്ടാണ് ഈ സാഹചര്യം ഉണ്ടായത്.അഞ്ചു ലക്ഷത്തിനു മുകളിലാണ് നിലവിലുള്ള കാത്തിരിപ്പുകാരുടെ എണ്ണം. സ്വകാര്യ ദന്താശുപത്രികളിലെ അമിത നിരക്ക് കാരണം വിദേശത്തു പോയി ചികിത്സ നേടുന്നവരുടെ എണ്ണവും അനുദിനം കൂടി വരുന്നു.ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് പലരും ഇതിനായി ആശ്രയിക്കുന്നത്. കുറഞ്ഞ ചിലവും മെച്ചപ്പെട്ട ചികിത്സാ രീതിയും ആണ് ഇന്ത്യയിലേയ്ക്കു ആളുകളെ ആകര്‍ഷിക്കുന്നത്.മിക്ക ആരോഗ്യ സംഘടനകളും ഓസ്ട്രലിയന്‍ ദന്ത ചികിത്സാ രംഗത്തെ കണക്കറ്റു വിമര്‍ശിചിരിക്കുകയാണ്.
dental care
Home » ആരോഗൃം , ഓസ്ട്രേലിയ » ഓസ്ട്രേലിയയില്‍ ദന്തഃചികിത്സയ്ക്ക് രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്
ഓസ്ട്രേലിയയില്‍ ദന്തഃചികിത്സയ്ക്ക് രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്
Posted by aussievartha on 23:54 //
