NSW വിലെ ചാര്‍ട്സ് വൂഡസില്‍ കുടിച്ചു കൂത്താടിയ പതിനാറുകാരിയായ മകളെ അടിച്ചതിനു അമ്മ ജയിലിലായി. സംഭവം ഇങ്ങനെയാണ് ; വ്യാജ ഐ ഡി കാര്‍ഡ് കാണിച്ചു പബ്ബില്‍ കയറി മദ്യപിച്ചതിനു പോലീസ് പിടിയിലായ പതിനാറുകാരിയായ വിക്ടൊറിയെ ഇറക്കുവാനായി അമ്മ കോള്ളീന്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്നു . കുടിച്ചുകൂത്താടി സ്റ്റേഷന്ടൈ മൂലയില്‍ കുത്തിയിരിക്കുന്ന മകളെ കണ്ട് അമ്മയ്ക്കു സഹിച്ചില്ല , കൊടുത്തു , ഒറ്റ വീക്ക്....... കരണം നോക്കി ........ പക്ഷെ സംഭവം അവിടം കൊണ്ട് തീര്‍ന്നില്ല , അടി കൊടുത്തതിന് പോലീസുകാര്‍ അമ്മയെ പിടിച്ചു ലോക്കപ്പിലാക്കി. ഏതൊരു അമ്മയും ചെയ്യുന്നതേ താനും ചെയ്തുവുള്ളൂവെന്നു കോള്ളീന്‍ പറയുന്നു . ഏതായാലും കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജി കേസ് തള്ളി .
Home » ഓസ്ട്രേലിയ » കുടിച്ചു കൂത്താടിയ മകളെ അടിച്ചതിനു അമ്മ ജയിലിലായി
കുടിച്ചു കൂത്താടിയ മകളെ അടിച്ചതിനു അമ്മ ജയിലിലായി
Posted by aussievartha on 12:49 //
