മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തെന്ന് കുറ്റസമ്മതം നടത്തിയ യു.എസ് പൌരന്‍ ഡേവിഡ് ഹെഡ്‌ലി അമേരിക്കന്‍ ചാരനായിരുന്നെന്ന് അയാളുടെ അമ്മാവന്‍ വില്യം ഹെഡ്‌ലി. 'എന്‍.ഡി ടി.വി'ക്ക് നല്കി്യ പ്രത്യേക അഭിമുഖത്തിലാണ് വില്യം ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കക്കെതിരായി ഒരിക്കലും ഹെഡ്‌ലി പ്രവര്ത്തി ച്ചിട്ടില്ലെന്ന് വില്യം പറഞ്ഞു. അമേരിക്കക്കു വേണ്ടി മുമ്പ് ഹെഡ്ലി പ്രവര്ത്തി്ച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചാരവൃത്തി നടത്തിയിരുന്നു എന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അതെ എന്നായിരുന്നു വില്യമിന്റെ ഉത്തരം. മയക്കുമരുന്നു കേസില്‍ അറസ്റ്റിലാവുകയും നിസ്സാരശിക്ഷ അനുഭവിക്കുകയും ചെയ്ത ശേഷമാണ് ഹെഡ്‌ലി അമേരിക്കക്കു വേണ്ടി പ്രവര്ത്തികക്കുന്നത് അവസാനിപ്പിച്ചതെന്നും വില്യം പറഞ്ഞു. ചാര പ്രവര്ത്ത്നങ്ങളെക്കുറിച്ച് ഹെഡ്‌ലി ചര്ച്ച ചെയ്തിരുന്നു. അധികമൊന്നും വിട്ടു പറയാറില്ലെങ്കിലും ഇക്കാര്യം പരാമര്ശിക്കാറുണ്ടെന്നും വില്യം പറഞ്ഞു.
കഴിഞ്ഞ വര്ഷയമാണ് ഹെഡ്‌ലിയെ അമേരിക്കന്‍ അന്വേഷണ ഏജന്സി എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തെന്ന് അന്വേഷണത്തിനിടെ വെളിപ്പെടുത്തിയ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യ അനവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. അറ്റോര്ണിി ജനറല്‍ എറിക് ഹോള്ഡഅര്‍ അടക്കമുള്ള ഉന്നതര്‍ ഇക്കാര്യത്തില്‍ സഹായ വാഗ്ദാനം ചെയ്തെങ്കിലും ഇന്ത്യന്‍ അന്വേഷകരെ ഇയാളെ നേരിട്ട് ചോദ്യംചെയ്യാന്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ ഉറച്ച തീരുമാനം ഉണ്ടായിട്ടില്ല. ഹെഡ്‌ലി അമേരിക്കന്‍ ചാരനായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്തിരുന്നെങ്കിലും ഇതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
അമേരിക്കയിലെ ഷികാഗോ സ്വദേശിയായിരുന്നു ഹെഡ്‌ലിയുടെ മാതാവ്. പാകിസ്താന്കാ രനെ വിവാഹം ചെയ്ത അവര്‍ പിന്നീട് വിവാഹ മോചനം നേടി അമേരിക്കയിലേക്ക് തിരിച്ചുപോയി. മകനെയും അവര്‍ ഒപ്പം കൂട്ടി. അമേരിക്കയിലേക്ക് കൊണ്ടുപോവുന്നത് വരെ ഹെഡ്‌ലി വളര്ന്ന്ത് പാകിസ്താനിലായിരുന്നു. കുടുംബ ബന്ധത്തിലെ ഈ ശൈഥില്യം ഹെഡ്‌ലിയുടെ സ്വഭാവത്തെ ആകമാനം നിര്ണിയിച്ചതായി അമ്മാവന്‍ പറഞ്ഞു. 'അമേരിക്കക്കാരന്‍ ആയിരിക്കുമ്പോള്‍ തന്നെ പാകിസ്താനിയും ആയിരുന്നു അവന്‍. അമേരിക്കക്കാര്‍ അവനെ പാകിസ്താനി മുസ്ലിം ആയി കരുതി. പാകിസ്താനികള്‍ അവനെ അമേരിക്കക്കാരന്‍ ആയും. ഈ വിരുദ്ധ ധ്രുവങ്ങളിലായിരുന്നു ഹെഡ്‌ലിയുടെ ജീവിതം. രണ്ട് ലോകങ്ങളില്‍ ഒരേസമയം അവന്‍ കഴിഞ്ഞു. ഇത് ഇരട്ട സ്വഭാവത്തിന് കാരണമായി.അവന്റെ അമ്മക്കും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍, അവരില്‍ അമേരിക്കന്‍ സംസ്കാരം ആഴത്തില്‍ വേരുറച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന സ്ത്രീ ആയിരുന്നു അവര്‍. മകന് 16 വയസ്സുള്ളപ്പോള്‍ അവള്‍ ഇഷ്ടപ്പെട്ട പുരുഷനുവേണ്ടി തിരച്ചിലാരംഭിച്ചു. ഇത് അവന്റെ ജീവിതത്തെ അരക്ഷിതാവസ്ഥയില്‍ എത്തിച്ചു. മദ്യശാലയുടെ മുകളിലായി അവന്റെ ജീവിതം. അവിടെ,കുറേ മുസ്ലിംകളെ അവന്‍ കണ്ടു. വീണ്ടും വിരുദ്ധ സംസ്കാരങ്ങള്‍ അവനെ കുഴക്കി' വില്യം പറയുന്നു.
വ്യക്തി ജീവിതത്തിന്റെ സങ്കീര്ണീതകള്‍ ഹെഡ്‌ലിയില്‍ ഒരുതരം ഇരട്ട വ്യക്തിത്വം തീര്ത്ത തായി വില്യം പറഞ്ഞു. 'അവന്‍ ഒരേ സമയം പാകിസ്താനിയും അമേരിക്കക്കാരനുമായി. പടിഞ്ഞാറന്‍ ശീലങ്ങളും വേഷവിധാനങ്ങളുമായി അവന്‍ ഡേവിഡ് ഹെഡ്‌ലി ആയി ജീവിച്ചു. മീശയും താടിയും വടിച്ചു കളഞ്ഞ ഡേവിഡിന്റെ കൈയില്‍ സദാ മദ്യ കുപ്പികള്‍ ഉണ്ടായിരുന്നു. ദാവൂദ് ഗീലാനി എന്ന പേരില്‍ അവന്‍ മുസ്ലിമുമായി. നീണ്ട താടിയും മുസ്ലിം വേഷവുമായി നടന്ന അവന്റെ കൈയില്‍ ഖുര്ആിന്‍ ഉണ്ടായിരുന്നു. പക്ഷേ, അവന്‍ ഒരു പബില്‍ മാനേജരായി പ്രവര്ത്തി ച്ചു' വില്യം പറയുന്നു. കനത്ത സുരക്ഷാ സന്നാഹത്തോടെ ജയിലില്‍ കഴിയുന്ന ഹെഡ്‌ലിയുമായി ഇപ്പോഴും താന്‍ നിരന്തര ബന്ധം പുലര്ത്തുലന്നതായി വില്യം പറഞ്ഞു
Home » ദേശീയം » ഹെഡ്ലി യു.എസ് ചാരന്‍ തന്നെ: അമ്മാവന്‍
ഹെഡ്‌ലി യു.എസ് ചാരന്‍ തന്നെ: അമ്മാവന്‍
Posted by aussievartha on 11:47 //
