തിരുവനന്തപുരം: പി.ജെ. ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിക്കുന്നതിനെ കെ.പി.സി.സി. നേതൃയോഗം രൂക്ഷമായി വിമര്‍ശിച്ചു. ലയനത്തിനു മുമ്പ് ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണമെന്ന കെ.പി.സി.സിയുടെ ആവശ്യം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കെ.എം. മാണിയെ അറിയിച്ചു. കെ.പി.സി.സി. ഭാരവാഹികള്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് കേരളകോണ്‍ഗ്രസി(എം)ല്‍ ലയിക്കാനുള്ള കേരള കോണ്‍ഗ്രസി(ജെ)ന്റെ നീക്കത്തിനെതിരെ രംഗത്തുവന്നത്.
ജോസഫിനെ വേണ്ടെന്നു നേതൃയോഗത്തില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. ലയനത്തോടെ കൂടുതല്‍ കരുത്തുനേടുന്ന കേരളാ കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് വിട്ടുകൊടൂക്കേണ്ടി വരുമെന്ന ഭയവും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പ്രകടിപ്പിച്ചു. കഴിഞ്ഞ നാലുവര്‍ഷവും കേരളകോണ്‍ഗ്രസ് (ജെ) മന്ത്രിമാര്‍ക്കെതിരെ യു.ഡി.എഫ്. ധാരാളം സമരം നടത്തിയിരുന്നു. അതിനാല്‍ ആ പാര്‍ട്ടി യു.ഡി.എഫിലെ ഒരു ഘടകകക്ഷിയില്‍ ലയിക്കുന്ന പ്രത്യേകസാഹചര്യം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണമെന്നും കെ.പി.സി.സി. നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
മാണിഗ്രൂപ്പില്‍ ലയിച്ച് പിന്‍വാതിലിലൂടെ യു.ഡി.എഫില്‍ ചേക്കേറാമെന്നുള്ള ജോസഫ് ഗ്രൂപ്പിന്റെ ശ്രമം ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ല. ഏതാണ്ട് 30 വര്‍ഷം എല്‍.ഡി.എഫില്‍ നിന്ന ഒരു കക്ഷിയാണ് യു.ഡി.എഫിലെ ഒരു ഘടകകക്ഷിയുമായി ലയിക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് മുന്‍കൂട്ടി ഒരു അറിവും കോണ്‍ഗ്രസ്സിനില്ല. യോഗത്തില്‍ പ്രസംഗിച്ചവരില്‍ ഒരാളും ജോസഫിനെയോ മാണിയെയോ അനുകൂലിച്ചില്ല. പ്ലസ്‌ടു അഴിമതി, വിമാനയാത്രാ വിവാദം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളില്‍ ജോസഫിനെതിരേ നടത്തിയ സമരങ്ങള്‍ അത്ര പെട്ടെന്നു വിസ്‌മരിക്കാന്‍ കഴിയില്ല. ജോസഫ് വരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച നേതാക്കളില്‍ ചിലര്‍ മാണിയെയും വെറുതേവിട്ടില്ല. എന്തുകൊണ്ടാണ് പി.ജെ. ജോസഫ് എല്‍.ഡി.എഫ്. വിടുന്നതെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹത്തെ എല്‍.ഡി.എഫ്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മന്ത്രിയാക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് പി.ജെ. ജോസഫ് എല്‍.ഡി.എഫ്. വിടുന്നതെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹത്തെ എല്‍.ഡി.എഫ്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മന്ത്രിയാക്കുകയും ചെയ്തിരുന്നു. എല്ലാവരെയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് യു.ഡി.എഫിലെത്താനുള്ള നീക്കത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എല്ലാവരെയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് യു.ഡി.എഫിലെത്താനുള്ള നീക്കത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏതെങ്കിലും ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നതിന് കോണ്‍ഗ്രസ് എതിരല്ല. യു.ഡി.എഫിലെ സമുന്നതനായ നേതാവാണ് കെ.എം. മാണി. പി.ജെ.ജോസഫിന്റെ ലയനനീക്കത്തിന് പിന്നില്‍ കത്തോലിക്കാസഭയുടെ സമ്മര്‍ദമുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു രമേശിന്റെ മറുപടി. ലയനം കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റ് മാണി വിഭാഗം ആവശ്യപ്പെടുമെന്ന ഭീതികൊണ്ടാണോ ലയനത്തെ എതിര്‍ക്കുന്നതെന്ന ചോദ്യത്തിന് അത്തരം ഭീതി കോണ്‍ഗ്രസ്സിനില്ലെന്നും അദ്ദേഹം മറുപടി നല്‍കി.
Home » കേരളം » മാണി-ജോസഫ് ലയനം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണം: കെ.പി.സി.സി
മാണി-ജോസഫ് ലയനം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യണം: കെ.പി.സി.സി
Posted by aussievartha on 12:32 //
