പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും സാമ്പത്തിക ശാസ്‌ത്രഞ്‌ജന്‍ അമര്‍ത്യ സെന്നും അടക്കം 9 ഇന്ത്യക്കാര്‍ ലോകത്തിലെ സ്വാധീനശക്തിയുള്ള 100 പേരില്‍ ഉള്‍പ്പെടുന്നു.ടൈം മാഗസിന്റെ വാര്‍ഷികലിസ്‌റ്റിലാണ് മന്‍മോഹന്‍സിംഗും സച്ചിനും അമര്‍ത്യയും സ്‌ഥാനം പിടിച്ചിരിക്കുന്നത്.പത്തൊന്‍പതാം സ്‌ഥാനമാണ് ലീഡേഴ്‌സ് ലിസ്‌റ്റില്‍ മന്‍മോഹന്‍സിംഗിനുള്ളത്.1991-96 കാലഘട്ടത്തില്‍ ധനകാര്യമന്ത്രി ആയി അദ്ദേഹം നടത്തിയ ഉദാരവല്‍കരണനയങ്ങളാണ് ഇന്ത്യന്‍ സമ്പദ്‌ഘടനക്ക് പുതിയ വെളിച്ചം നല്‍കിയത്. ഇന്ത്യയുടെ കുതിപ്പിന്റെ തുടക്കം ഇതായിരുന്നുവെന്നും ഇപ്പോള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇന്ത്യയെ ലോകശക്തികള്‍ക്കൊപ്പം വളര്‍ത്തുന്നതില്‍ മന്‍മോഹന്‍സിംഗിന്റെ പങ്ക് നിസ്‌തുലമാണെന്നും പെപ്‌സികോ ചെയര്‍പേഴ്‌സണായ ഇന്ദ്രാ നൂയി എഴുതുന്നു.ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ തുടക്കമിടുന്ന ലിസ്‌റ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നാലാംസ്‌ഥാനത്താണുള്ളത്.ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 13ാം സ്ഥാനത്താണുള്ളത്.25 ഹീറോസിന്റെ പട്ടികയില്‍ മുന്നിലുള്ളത്.മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഉണ്ട്.ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളമാണ് അദ്ദേഹത്തെ പട്ടികയില്‍ എത്തിച്ചത്. 100 അലുമ്‌നി ലിസ്‌റ്റില്‍ മുന്നില്‍ നില്‍ക്കുന്നത് ബോളിവുഡ് താരറാണിഐശ്വര്യ റായ്‌ബച്ചന്‍ ആണ്.ആല്‍്‌കെമിസ്‌റ്റ് ആണ് ആഷ് പ്രിയപ്പെട്ട ബുക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്.ഹീറോസില്‍ ആറാം സ്ഥാനത്തുള്ളത് ഡോ.പെരുമാള്‍ സാമി നമ്പേരുമാള്‍ സാമി ആണ്.3.6 ദശലക്ഷത്തോളം തിമിര ശസ്‌ത്രക്രിയകള്‍ ചെയ്‌തിട്ടുള്ള ആളാണ് അദ്ദേഹം.ആര്‍ട്ടിസ്‌റ്റുകളുടെ പട്ടികയില്‍ മുന്നിലുള്ളത് സിംഗിങ്ങ് സ്‌ററാര്‍ ലേഡി ഗാഗ ആണ്. വണ്‍ നൈറ്റ് അറ്റ് ദ കോള്‍ സെന്റര്‍,ഫൈവ് പോയിന്റ് സംവണ്‍ പോലുള്ള ബെസ്‌റ്റ് സെല്ലേഴ്‌സിന്റെ സ്രഷ്ടാവായ ചേതന്‍ ഭഗത്ത് ആണ് ആര്‍ട്ടിസ്‌റ്റുകളുടെ പട്ടികയിലെ ഇന്ത്യന്‍ സാന്നിധ്യം.ചിന്തകരുടെ ലിസ്‌റ്റില്‍ ഇരുപതാം സ്ഥാനത്താണ് അമര്‍ത്യസെന്‍.
Home » വിദേശം » മന്‍മോഹന്‍ സിംഗും സച്ചിനും ടൈമില്‍
മന്‍മോഹന്‍ സിംഗും സച്ചിനും ടൈമില്‍
Posted by aussievartha on 23:36 //
