Home » » ടാലന്റ് ഷോ 2010 : ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ടാലന്റ് ഷോ 2010 : ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

മെല്‍ബണ്‍: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍വെച്ച് നടത്തുന്ന ടാലന്റ് ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കലാരംഗത്തെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്‍രെ ഭാഗമായി ടി.വി ചാനലുകളില്‍ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി ജോസ്.എം.ജോര്‍ജ് അറിയിച്ചു. ജൂണ്‍ അഞ്ച് ശനിയാഴ്ച വൈകുന്നേരം 4.30 ന് മെല്‍ബണിലെ റോവിലി സെക്കന്‍ഡറി കോളേജിന്റെ തിയേറ്ററില്‍ (റോവിലി സെക്കന്‍ഡറി കോളേജ്, Humphreys Way, Rowidde) ആണ് ഷോ അരങ്ങേറുന്നത്. ഷോയിലെ മികച്ച പരിപാടികള്‍ വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നതാണന്നും കേരളത്തില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതാണന്നും കോഓര്‍ഡിനേറ്റര്‍മാരായ ബിറ്റു തോമസും സജി തൈപ്പറമ്പിലും അറിയിച്ചു.