മുംബൈ: കൊച്ചി ഐ.പി.എല്‍ ടീം സംബന്ധിച്ച് ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയും വിദേശകാര്യ സഹമന്ത്രി ശശിതരൂരും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ മോഡിയുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ടീമുകളിലുള്ള പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
രാജസ്ഥാന്‍ റോയല്‍സിലും കിങ്‌സ് ഇലവന്‍ പഞ്ചാബിലും മോഡിയുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള പങ്കാളിത്തമാണ് ഇപ്പോള്‍ പുറത്തായത്. മോഡിയുടെ ഭാര്യ മിണാലിന്റെ സഹോദരി ഭര്‍ത്താവ് സുരേഷ് ചെല്ലാറാമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന ഓഹരിയുടമ. നൈജിരിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് സുരേഷ്. ബ്ലെന്‍ഹിം ചാല്‍കോട്ട് കമ്പനിയുടമ മനോജ് ബാദ്‌ലെ, റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മൂത്തമകന്‍ ലച്ചലന്‍ മര്‍ഡോക്ക് , ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റ് ഉടമസ്ഥര്‍.കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രധാന ഓഹരിയുടമ മോഡിയുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളുടെ ഭര്‍ത്താവായ ഗൗരവ് ബര്‍മനാണ്. പ്രീതി സിന്റെ, ബോംബെ ഡയിങിന്റെ നെസ്സ് വാഡിയ. അപ്പേജെ സുരേന്ദ്ര ഗ്രൂപ്പിന്റെ കരണ്‍ പോള്‍ എന്നിവരാണ് പഞ്ചാബിന്റെ മറ്റ് ഓഹരിയുടമകള്‍. ഇവരെക്കൂടാതെ പല രാഷ്ട്രീയ നേതാക്കള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും പല ടീമുകളിലും ഓഹരി പങ്കാളിത്തമുണ്ടന്നാണ് അണിയറക്കഥകള്‍.കൊച്ചി ടീമിലും ഓഹരി വേണമെന്ന ലളിത് മോഡിയുടെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് മോഡി വിവാദമുണ്ടാക്കിയതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മറ്റ് ടീമുകളിലുള്ള മോഡിയുടെ പങ്കാളിത്തത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വന്നത്.
Home » സ്പോര്‍ട്സ് » മോഡിയുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ടീമുകളില്‍ ഷെയര്‍
മോഡിയുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ടീമുകളില്‍ ഷെയര്‍
Posted by aussievartha on 15:04 //
