മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ വാര്‍ഷികവും വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും മെയ് 2ന് ആഘോഷിക്കുന്നു. ഇതിനായി വികാരി ഫാ.ബോബി തോമസിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ കമ്മറ്റി ക്രമീകരണങ്ങള്‍ നടത്തിവരുന്നു. മെയ് 2 ഞായറാഴ്ച മൂന്നു മണിക്ക് സെന്റ് അഫ്രേം സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് (2 ജെഫ്രി സ്ട്രീറ്റ് റിസര്‍വോയര്‍) ഫാ.ഗീവര്‍ഗീസ് വലിയപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാനയും തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന, റാസ, നേര്‍ച്ച വിളമ്പ്, സ്‌നേഹവിരുന്ന്, ലേലം എന്നിവയും നടക്കും.
