Home » » അമര്‍ അക്ബര്‍ ആന്റണി ഉപേക്ഷിക്കുന്നു

അമര്‍ അക്ബര്‍ ആന്റണി ഉപേക്ഷിക്കുന്നു


ജഗദീഷ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന അമര്‍ അക്ബര്‍ ആന്റണി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുംബൈ,സിങ്കപ്പൂര്‍ തുടങ്ങി വന്‍ നഗരങ്ങളിലായി ആക്ഷനും കോമഡിയും ഒത്തുചേരുന്ന ചിത്രമൊരുക്കാനായിരുന്നു ജഗദീഷിന്റെ പ്ലാന്‍. ചിത്രത്തിന് വേണ്ടി വരുന്ന വന്‍ നിര്‍മാണ ചെലവാണ് ചിത്രം ഉപേക്ഷിയ്ക്കാന്‍ കാരണമെന്നറിയുന്നു. മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തുന്ന പ്രൊജക്ട് പൂര്‍ണമായി ഉപേക്ഷിച്ചില്ലെങ്കിലും ഉടനെയൊന്നും ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. തന്റെ ആദ്യസംവിധാന സംരംഭത്തിലേക്ക് ബോളിവുഡ് താരങ്ങളായ ശക്തി കപൂര്‍ , ജോണി ലിവര്‍ , എന്നിവരെ അഭിനയിപ്പിക്കാനും ജഗദീഷ് ആലോചിച്ചിരുന്നു.ഈ ചിത്രം അനിശ്ചിതമായി മാറ്റിവെച്ചതോടെ ഗ്രാമീണപശ്ചാത്തലത്തില്‍ ഒരു ലോബജറ്റ് ചിത്രമൊരുക്കാനുള്ള ആലോചനയിലാണ് ജഗദീഷ്.