Home » » ലോകത്തിലെ ആദ്യ വിമാന ഹോട്ടല്‍ തുറന്നു

ലോകത്തിലെ ആദ്യ വിമാന ഹോട്ടല്‍ തുറന്നു

സ്വീഡനില്‍ ഒരു വലിയ ജംബോജറ്റ്‌ വിമാനമാണ്‌ ഹോട്ടലായി മാറിയത്‌. സ്വീഡന്റെ തലസ്‌ഥാനമായ സ്‌റ്റോക്‌ഹോമിലെ അര്‍ലാന്‍ഡ എയര്‍പോര്‍ട്ടിനുള്ളിലെ ചെറിയൊരു കുന്നിന്‍മുകളിലാണ്‌ ഹോട്ടലായി മാറിയ ജംബോജെറ്റ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിങ്‌ 747 ആണ്‌ രൂപം മാറി ഹോട്ടലായത്‌. 25 മുറികളുള്ള ഹോട്ടലാണിപ്പോള്‍ ഈ ആകാശപേടകം.ആസ്‌ട്രേലിയക്കാരനായ ഓസ്‌കാര്‍ ഡയസാണ്‌ ഈ പുതിയ കാല്‍വെയ്‌പിനു പിന്നില്‍.

പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്നു കരുതിയിരിക്കുമ്പോഴാണ്‌ സിംഗപ്പൂര്‍ എയര്‍ ലൈന്‍സിന്റെ പക്കല്‍നിന്നും സ്വീഡനിലെ ഒരു കമ്പനി വാങ്ങിയ വിമാനത്തെക്കുറിച്ച്‌ കേട്ടത്‌. ആ കമ്പനി കടത്തില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. അങ്ങനെ അവരുടെ പക്കല്‍നിന്നും വിമാനം വാങ്ങി. ഒരു വര്‍ഷമെടുത്തു ഉള്‍ഭാഗം നവീകരിച്ച്‌ ഹോട്ടലാക്കിമാറ്റാന്‍. കോക്‌പിറ്റിലടക്കം ബെഡുകളുണ്ട്‌. വാടക ഒരു രാത്രിക്ക്‌ 50 ഡോളര്‍ മുതല്‍.വെളുപ്പിനെ എയര്‍പ്പോര്‍ട്ടില്‍ നിന്ന്‌ വിവിധ ദേശങ്ങളിലേക്ക്‌ തുടര്‍യാത്ര നടത്തേണ്ടവര്‍ക്ക്‌ വലിയ അനുഗ്രഹമാണ്‌ ഈ വിമാനഹോട്ടല്‍. വൈകി ഉണര്‍ന്നാല്‍ മതി, ട്രാഫിക്കിന്റെ പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം പിടിക്കാം - ഇങ്ങനെ പല ഗുണങ്ങള്‍. ഏതായാലും ഹോട്ടല്‍ ഉദ്‌ഘാടനത്തിനുശേഷം ഇതുവരെ എല്ലാ മുറികളും എപ്പോഴും ബുക്ക്‌ഡ്‌ ആണ്‌.

ലിവ്‌' എന്നാണ്‌ ഹോട്ടലിന്റെ പേര്‌. സ്വിഡീഷ്‌ ഭാഷയില്‍ `ലിവ്‌' എന്നാല്‍ ജീവിതം എന്നാണര്‍ത്ഥം. ഓസ്‌കാറിന്റെ മൂന്നുവയസുകാരിയായ മകളുടെ പേരുകൂടിയാണ്‌ ലിവ്‌.അടുത്തവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പത്ത്‌ വിമാനത്താവളങ്ങളില്‍ക്കൂടി വിമാനഹോട്ടല്‍' തുറക്കാനാണ്‌ ഓസ്‌കാറിന്റെ പരിപാടി. അടുത്തത്‌ ആസ്‌ട്രേലിയയിലായിരിക്കും