Home » » ചുരിദാര്‍ ഷാള്‍ ചക്രത്തില്‍ക്കുടുങ്ങി നവവധു മരിച്ചു

ചുരിദാര്‍ ഷാള്‍ ചക്രത്തില്‍ക്കുടുങ്ങി നവവധു മരിച്ചു

തൊടുപുഴ: ബൈക്കിന്റെ പിന്‍ഭാഗത്തിരുന്ന യാത്രചെയ്യുന്നതിനിടെ ചക്രത്തില്‍ കുരുങ്ങിയ ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുകി യുവതി മരിച്ചു. നടുക്കണ്ടം കൊറ്റോത്ത് ജോസിസിലിന്റെ ഭാര്യ ജിഷ (24)യാണ് മരിച്ചത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ്. രാവിലെത്തെ ബസില്‍ കയറാന്‍ ഭര്‍തൃപിതാവിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം .ഭര്‍ത്താവ് ജോസില്‍ ഓസ്‌ട്രേലിയയിലാണ്. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം . തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥയായ ജിഷ രാവിലെ ബസില്‍ കയറാന്‍ ഭര്‍തൃപിതാവിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം.