Home » » ബിട്ടനില്‍ പുതിയ സര്‍ക്കാര്‍: കുടിയേറ്റത്തിന്‌ നിയന്ത്രണം വരും

ബിട്ടനില്‍ പുതിയ സര്‍ക്കാര്‍: കുടിയേറ്റത്തിന്‌ നിയന്ത്രണം വരും

  • കുടിയേറ്റം നിയന്ത്രിക്കും
  • ആദായ നികുതി പരിധി 10000 പൌണ്ടാകും.
  • NHS -ല്‍ നിയമന നിരോധനം വരും
  • നഷ്ടം മലയാളികള്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്ക്

ഡേവിഡ്‌ കാമറൂണിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ബ്രിട്ടനിലേക്കുള്ള വിദഗ്‌ധ തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും കുടിയേറ്റത്തിനു കടുത്ത നിയന്ത്രണം വരും. യൂറോപ്യന്‍ യൂണിയനനില്‍പെടാത്ത രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കാനാണു പുതിയ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ലേബര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ഉദാരമായ കുടിയേറ്റനയമായിരുന്നു ബ്രിട്ടന്റേത്‌. അതിനു മാറ്റംവരുത്തി തൊണ്ണൂറുകളില്‍ പിന്തുടര്‍ന്നിരുന്ന കര്‍ക്കശമായ നയത്തിലേക്കു മടങ്ങിപ്പോകാനാണു കാമറൂണ്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്‌. നിശ്‌ചിത എണ്ണം ആളുകള്‍ക്കു മാത്രമേ ബ്രിട്ടനിലേക്ക്‌ തൊഴില്‍/വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കുടിയേറാന്‍ അനുമതി നല്‍കൂ. ഈ എണ്ണം വര്‍ഷാവര്‍ഷം പുനഃപരിശോധിക്കാനും ലക്ഷ്യമിടുന്നുണ്ട്‌. വിദ്യാഭ്യാസവിസകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും.