`ഇന്ത്യന്‍ ബില്‍ഗേറ്റ്‌സ്' എന്നാണ് ഫോര്‍ബ്‌സ് മാസിക അസിംപ്രേംജിയെ വിശേഷിപ്പിക്കുന്നത്.ലോകത്തിലെ ധനവാന്മാരില്‍ 28- സ്‌ഥാനമാണ് പ്രേംജിക്ക്. 170 ദശലക്ഷം ഡോളറാണ് ആസ്‌തി.ലോകത്തിലെ ധനവാന്മാരില്‍ 28-ാം സ്‌ഥാനമാണ് പ്രേംജിക്ക്. 170 ദശലക്ഷം ഡോളറാണ് ആസ്‌തി.`എന്റെ വരുമാനത്തിന്റെയും സമ്പാദ്യത്തിന്റെയും ചെറിയൊരു ശതമാനം എന്റെ മക്കള്‍ക്കുകൊടുത്താല്‍പോലും അവര്‍ക്ക് അത് തലമുറകളോളം ഉപയോഗിക്കാന്‍ മാത്രമുണ്ട്.അത് കൊണ്ട് എല്ലാം സമ്പാദിച്ച് കൂട്ടിവയ്‌ക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല'- അസിം പ്രേംജി പറയുന്നു.ധാരാളം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. തന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം വിനിയോഗിക്കുന്നത്.
Home » ദേശീയം » ഇന്ത്യന്‍ ബില്‍ഗേറ്റ്‌സ്' അസിംപ്രേംജി:ഫോര്‍ബ്‌സ്
ഇന്ത്യന്‍ ബില്‍ഗേറ്റ്‌സ്' അസിംപ്രേംജി:ഫോര്‍ബ്‌സ്
Posted by aussievartha on 13:29 //
ഇന്ത്യയിലെ അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്താനായി കോടീശ്വരനായ അസീം പ്രേംജി ഒരു സര്‍വകലാശാല സ്‌ഥാപിക്കും. സര്‍വകലാശാലയുടെ കീഴില്‍ 600 ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്‌റ്റിറ്റിയൂട്ടുകള്‍ രാജ്യത്തെങ്ങുമായി ആരംഭിക്കും. വിപ്രോ എന്ന ഐ.ടി കമ്പനിയുടെ ഉടമയായ അസിംപ്രേംജി, തന്റെ സ്വപ്‌ന പദ്ധതിയാണിതെന്ന് ഫോര്‍ബ്‌സ് മാസികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യയിലെ ടീച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന സ്‌ഥാപനങ്ങളില്‍ മിക്കവയും തീരെ നിലവാരമില്ലാത്തവയാണ്. പരിശീലനത്തിനായി വരുന്ന അധ്യാപകരിലും മോശമാണ് അവിടെ ക്ലാസെടുക്കുന്ന അധ്യാപകരുടെ നിലവാരം' - അസിം പ്രേംജി പറയുന്നു.അസിംപ്രേംജി ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഇന്ത്യയില്‍ 600 ടി.ടി.സികള്‍ സ്‌ഥാപിക്കുന്നത്. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഫണ്ട് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അസിംപ്രേംജി ഫൗണ്ടേഷന്‍ 2010 ല്‍ ചെയ്യും.ഒമ്പതുവര്‍ഷം മുമ്പാണ് അസിംപ്രേംജി, തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ സ്‌ഥാപിച്ചത്. 450 കോടി രൂപയാണ് ഇതിനായി അദ്ദേഹം നിക്ഷേപിച്ചത്.
