Home » » അനാവശ്യങ്ങള്‍ പറയുന്നത്‌ നിര്‍ത്തി: സുകുമാര്‍ അഴീക്കോട്‌

അനാവശ്യങ്ങള്‍ പറയുന്നത്‌ നിര്‍ത്തി: സുകുമാര്‍ അഴീക്കോട്‌

അനാവശ്യങ്ങള്‍ പറയുന്നത്‌ നിര്‍ത്തിയെന്നു ഡോ. സുകുമാര്‍ അഴീക്കോട്‌. കമലാ സുരയ്യയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സുരയ്യ സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസമായി ഒരു അനാവശ്യത്തിനു പിന്നാലെയായിരുന്നു താനെന്നു മോഹന്‍ലാലിനെ ഖാദിയുടെ ബ്രാന്റ്‌ അംബാസഡറാക്കുന്നതിനെ എതിര്‍ത്ത നടപടിയെ സൂചിപ്പിച്ച്‌ അഴീക്കോട്‌ അഭിപ്രായപ്പെട്ടു. തന്റെ പ്രസംഗങ്ങളും അഭിപ്രായങ്ങളും പലരെയും അസ്വസ്ഥരാക്കിയിട്ടുണ്‌ട്‌. അവര്‍ക്കാണ്‌ തന്റെ വാക്കുകള്‍ അനാവശ്യമായി തോന്നിയിരുന്നത്‌. തന്റെ അഭിപ്രായങ്ങള്‍ക്കു പലരും മനോനില തെറ്റിയ മറുപടികളാണ്‌ നല്‍കിയത്‌. ഇത്‌ അവര്‍ക്കു തന്റെ അഭിപ്രായങ്ങളെ അനാവശ്യമായി തോന്നാനും കാരണമായി. ഇന്നു നടക്കുന്ന പല സംഭവങ്ങളിലും താന്‍ അഭിപ്രായങ്ങള്‍ പറയാത്തത്‌ ഇതു മൂലമാണെന്നും അഴീക്കോട്‌ പറഞ്ഞു.