ബ്യൂണസ് അയേഴ്‌സ്: ഫോട്ടോഗ്രാഫറുടെ കാറിന് മുകളിലൂടെ കാറോടിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിവാദത്തില്‍. വേള്‍ഡ്കപ്പ് മത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനായി വരുന്നതിനിടെയാണ് മറഡോണ ക്യാമറാമാന്റെ മേല്‍ കാര്‍ കയറ്റിയത്. മറഡോണ എത്തിയതറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാറിനു ചുറ്റും തടിച്ചുകൂടിയപ്പോഴണ് സംഭവം.മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കിനുമിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നിലത്തു വീണു. ഇത് കാണാതെ മറഡോണയുടെ കാര്‍ വീണ്ടും മുന്നോട്ട് നീക്കിയപ്പോഴാണ് ഇയാളുടെ കാലിനുമുകളിലൂടെ കാര്‍ കയറിയത്.ഇതു കണ്ട മറഡോണ മാധ്യമപ്രവര്‍ത്തകനെ കാറിനുള്ളിലിരുന്ന് ചീത്തവിളിക്കുകയും ചെയ്തു.താനെന്തൊരു മനുഷ്യനാണ്, കാര്‍ പോവുന്ന വഴിയില്‍ കാല്‍ വെയ്ക്കുകയാണോ- എന്നായിരുന്നു വത്രേ മറഡോണയുടെ ആക്രോശം. പിന്നീട് മെഡിക്കല്‍ സംഘമെത്തി മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു
Home » സ്പോര്‍ട്സ് » മാധ്യമപ്രവര്ത്തകന് മേല്‍ മറഡോണ കാര്‍ കയറ്റി
മാധ്യമപ്രവര്‍ത്തകന് മേല്‍ മറഡോണ കാര്‍ കയറ്റി
Posted by aussievartha on 12:04 //
