Home » » ആളുകളെ അങ്കലാപ്പിലാക്കി ജിമെയിലിന്റെ പണിമുടക്ക്

ആളുകളെ അങ്കലാപ്പിലാക്കി ജിമെയിലിന്റെ പണിമുടക്ക്

സെന്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന്റെ ജിമെയില്‍ സേവനം ഒരിക്കല്‍ കൂടി പണിമുടക്കി. ചൊവ്വാഴ്ച ജിമെയില്‍ അക്കൌണ്ട് ലോഗിന്‍ ചെയ്യാനെത്തിയവരെയെല്ലാം അങ്കലാപ്പിലാക്കിക്കൊണ്ട് മണിക്കൂറുകളോളം സേവനം തടസ്സപ്പെട്ടു.ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പ്രശ്‌നം മണിക്കൂറുകള്‍ കഴിഞ്ഞാണ് പരിഹരിക്കപ്പെട്ടത്. അക്കൌണ്ട് ലോഗിന്‍ ചെയ്യാനെത്തിയവരെ തെറ്റായ സന്ദേശം കാണിച്ച് ജിമെയില്‍ ഭയപ്പെടുത്തുകയും ചെയ്തു. വിലപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന ചെയ്യുന്ന ജി മെയില്‍ പണിമുടക്കിയതോടെ മിക്കവരും പരിഭ്രാന്തിയിലായി. ഇതുമൂലം മിക്കവരുടെയും ഓഫീസ് ജോലികള്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും സര്‍വര്‍ പ്രശ്‌നത്തിലാണെന്നും മുപ്പത്ത് സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കുക എന്ന സന്ദേശമാണ് ജിമെയില്‍ നല്‍കിയത്.ഉപയോക്താക്കള്‍ക്ക് നേരിട്ട അസൌകര്യത്തില്‍ ഗൂഗിള്‍ അധികൃതര്‍ മാപ്പുപറഞ്ഞിട്ടുണ്ട്. സര്‍വര്‍ 502 എറര്‍ ആണ് പ്രശ്‌നമായതെന്നും ഇത് ലോകത്തെ നിരവധി ജിമെയില്‍ ഉപയോക്താക്കളെ മണിക്കൂറുകളോളം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ശ്രമിക്കാമെന്നും ഗൂഗിള്‍ അധികൃതര്‍ ഔദ്യോഗിക ബ്ലോഗിലൂടെ ഉറപ്പ് നല്‍കിയിട്ടുണ്ട്.