ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്. സി. എന്നിവയെ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബാങ്കുകളെന്ന് വിളിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇവയെ ഇന്ത്യക്കാരുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളെന്ന് വിളിക്കുന്നതാണ് ഉത്തമമെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി ആര്‍.പി. സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ഇരുബാങ്കുകകളും ആവശ്യപ്പെട്ടിരുന്നു.ഐ.സി.ഐ.സി.ഐ.യുടെ മാനേജ്‌മെന്റും ബോര്‍ഡ് അംഗങ്ങളും ഇന്ത്യക്കാരായതിനാല്‍ അത് ഇന്ത്യന്‍ ബാങ്ക് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രണ്ട് ബാങ്കുകളിലും 74 ശതമാനം വിദേശ ഓഹരിപങ്കാളിത്തമുണ്ട്. മൂലധനത്തിന്റെ 74ശതമാനം വിദേശപങ്കാളിത്തമുള്ള ബാങ്കുകളെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനി എന്ന നിര്‍വചനത്തില്‍ പെടുത്താനാവില്ല. എന്നാല്‍ ഭൂരിപക്ഷം ഡയറക്ടര്‍മാരും നിയന്ത്രണവും ഇന്ത്യക്കാരുടെ കൈയിലായിരിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ബാങ്കെന്ന നിലയില്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
Home » ബിസിനസ് » ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്. സി - ഇന്ത്യന്‍ ബാങ്കുകളെന്ന് വിളിക്കാനാവില്ല
ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്. സി - ഇന്ത്യന്‍ ബാങ്കുകളെന്ന് വിളിക്കാനാവില്ല
Posted by aussievartha on 17:08 //
