Home » » വിമാനദുരന്തം മരിച്ചവരില്‍ 50ഓളം മലയാളികള്‍

വിമാനദുരന്തം മരിച്ചവരില്‍ 50ഓളം മലയാളികള്‍

മംഗലാപുരം വിമാനദുരന്തം കേരളത്തെ ദുഖത്തിലാഴ്ത്തുന്നു. വിമാനപകടത്തില്‍ മരിച്ച 159 പേരില്‍ അമ്പതോളം പേര്‍ മലയാളികളാണെന്ന വാര്‍ത്ത സംസ്ഥാനം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ഇവരിലേറെയും കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളാണ് . കേരളത്തിന് കനത്ത ആഘാതമാണ് ഈ ദുരന്തത്തിലൂടെ നേരിട്ടിരിയ്ക്കുന്നത്.160 യാത്രക്കാരും ആറ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 104 പേര്‍ പുരുഷന്മാരും 32 പേര്‍ സ്ത്രീകളും 19 പേര്‍ കുട്ടികളും 4 പേര്‍ പിഞ്ചുകുട്ടികളുമാണ്. അപകടത്തില്‍ നിന്ന് ഏട്ടു പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇതില്‍ അഞ്ച് പേര്‍ മലയാളികളാണ്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്