കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ട് 'വൃത്തിയാക്കാനാ'ണ് ആടുകളെ ഗൂഗിള്‍ ജോലിക്കെടുത്തത്. ഗൂഗിള്‍ ആസ്ഥാനത്തിന് സമീപം പുല്ലുംകാടും പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ യന്ത്രം കൊണ്ടു പുല്ലരിഞ്ഞ് കളയുകയാണ് പതിവ്. ഇത്തവണ ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം അവലംബിച്ചു. യന്ത്രത്തിന് പകരം ആടുകള്‍ക്ക്‍് ആ പണി കൊടുത്തു ! .
വായൂ മലിനീകരണവും ശബ്ദ മലിനീകരണവും ഇല്ലാതെ സംഗതി വിജയിച്ചു എന്നുമാത്രമല്ല, ഒരാഴ്ച ആടുകളുടെ "സര്‍ഫിംഗ്" കഴിഞ്ഞപ്പോള്‍ മണ്ണ് ഫലഭൂയിഷ്ടമാവുകയും ചെയ്തു . 'കാലിഫോര്‍ണിയ ഗ്രേസിങി'ല്‍ നിന്നും വാടകയ്‌ക്കെടുത്ത 200 ആടുകളാണ് ഈ പണി ചെയുന്നത് . ഇനി തങ്ങളെ മൈക്രോസോഫ്റ്റും യാഹൂഉം വിളിക്കുമെന്നാണ് ഈ പാവം ആടുകള്‍ പ്രതീഷിക്കുന്നത്.
