Home » » ആപ്പിള്‍ അച്ചാര്‍

ആപ്പിള്‍ അച്ചാര്‍



ആപ്പിള്‍ അച്ചാര്‍
ആപ്പിള്‍ അച്ചാര്‍ ചേരുവകള്‍

1.തൊലി കളയാത്ത ആപ്പിള്‍കഷണങ്ങളായി അരിഞ്ഞത് -4 കപ്പ്

2. ഉപ്പ് -പാകത്തിന്

3. നല്ല ചുവപ്പുനിറമുള്ള മുളകുപൊടി -1 ടീസ്പൂണ്‍

കായം എണ്ണയില്‍ മൂപ്പിച്ചു പൊടിച്ചത് -അര ടീസ്പൂണ്‍

ഉലുവ വറുത്തു പൊടിച്ചത് -കാല്‍ ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍

4. നല്ലെണ്ണ -കാല്‍ കപ്പ്

5. കടുക് -1 ടീസ്പൂണ്‍

ഉലുവ -കാല്‍ ടീസ്പൂണ്‍

6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍

7. മുളകുപൊടി -1 ടീസ്പൂണ്‍

8. കറിവേപ്പില -കുറച്ച്

9. തിളപ്പിച്ചാറ്റിയ വെള്ളം -2 കപ്പ്

പാകം ചെയ്യുന്ന വിധം

ആപ്പിളില്‍ ഉപ്പും മൂന്നാമത്തെ ചേരുവകളും പുരട്ടി 2 മണിക്കൂര്‍ വെയ്ക്കുക.നല്ലെണ്ണയില്‍ 5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചെറുതീയില്‍ മൂപ്പിക്കുക.മുളകുപൊടിയുടെ നിറം നഷ്ടമാകാതിരിയ്ക്കാന്‍ വെള്ളത്തില്‍കുതിര്‍ത്തശേഷം ചേര്‍ക്കുക.2 കപ്പ് വെള്ളം ഇവയിലൊഴിച്ചു തിളയ്ക്കുമ്പോള്‍ അരപ്പ് പുരട്ടിവെച്ച ആപ്പിള്‍ചേര്‍ത്തിളക്കി വായു കടക്കാതെ കുപ്പിയിലാക്കുക.സ്വാദിന് അല്പം പഞ്ചസാരയും പുളിയിലാത്ത ആപ്പിളെങ്കില്‍ 2 ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ക്കാം.