Home » » ഇഞ്ചിക്കറി

ഇഞ്ചിക്കറി

ആവശ്യമുള്ള സാധനങ്ങള്‍

1.ഇഞ്ചി- 250 ഗ്രാം

2.മല്ലി -രണ്ടു ടേബിള്‍സ്പൂണ്‍

3.കടുക് -കാല്‍ ടീസ്പൂണ്‍

4.നല്ലെണ്ണ -ഒരു ടേബിള്‍സ്പൂണ്‍

5.വെളിച്ചെണ്ണ -രണ്ടു ടേബിള്‍സ്പൂണ്‍

6.വാളന്‍പുളി- പാകത്തിന്

7.ശര്‍ക്കര -പാകത്തിന്

8.കടുക് -കാല്‍ ടീസ്പൂണ്‍

9.ഉലുവ -ഒരു നുള്ള്

10.വറ്റല്‍ മുളക് (മുറിച്ചത്)-നാലെണ്ണം

11.കറിവേപ്പില-ആവശ്യത്തിന്



തയ്യാറാക്കുന്ന വിധം



ഇഞ്ചി കൊത്തിയരിഞ്ഞത് ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്ത് കോരുക.ഒരു സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, രണ്ടാമത്തെ ചേരുവകള്‍ ക്രമത്തിന് ഇട്ട് മൂപ്പിച്ചു വാങ്ങി നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഒരു പാത്രത്തില്‍ വറുത്തെടുത്ത ഇഞ്ചിയും ആവശ്യത്തിന് വാളന്‍പുളി കലക്കിയ വെള്ളവും മേല്‍ പറഞ്ഞ അരച്ചെടുത്ത സാധനങ്ങളും ഉപ്പുനീരും ചേര്‍ത്ത് ഇളക്കി തണുപ്പിക്കുക.രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഏഴാമത്തെ ചേരുവകള്‍ ഓരോന്നും മൂപ്പിച്ചെടുത്ത് കറിയില്‍ ചേര്‍ക്കുക. കറി ഒരു വിധം കൊഴുക്കുന്ന സമയം പാകത്തിന് മധുരം ആകത്തക്ക വിധത്തില്‍ ശര്‍ക്കര ചീകി ചേര്‍ക്കുക.



മേമ്പൊടി



ഇഞ്ചിക്കറി പാത്രത്തില്‍ നിന്നും കോരി ഭരണിയില്‍ സൂക്ഷിച്ചാല്‍ ദീര്‍ഘകാലം ഉപയോഗിക്കാം.