കൊച്ചി: സാംസങ് ഇലക്‌ട്രോണിക്‌സ് ഏറ്റവും പുതിയ ടച്ച് ഫോണായ മോണ്ടി വിപണിയിലവതരിപ്പിച്ചു. അതിവേഗ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി നല്‍കുന്ന 3ജി, വൈഫൈ എന്നീ സൗകര്യങ്ങളോടുകൂടിയ സാംസങ് മോണ്ടിക്ക് 220 എം.ബി. ഇന്റേണല്‍ മെമ്മറിയാണുള്ളത്. ഇത് 16 ജി.ബിവരെ വര്‍ധിപ്പിക്കാം.മികച്ച ടച്ച് സ്‌ക്രീന്‍ അനുഭവം ഉറപ്പുവരുത്തുന്ന സാംസങിന്റെ ഏറ്റവും നൂതനമായ ടച്ച് വിസ് 2.0 യൂസര്‍ ഇന്റര്‍ഫെയ്‌സാണ് മോണ്ടിയില്‍ ഉപയോഗിച്ചിരിക്കുന്നത്. മിഴിവാര്‍ന്ന ചിത്രങ്ങള്‍ നല്‍കുന്ന 3.2 മെഗാപിക്‌സല്‍ കാമറയാണ് മോണ്ടിയിലുള്ളത്. മികച്ച മള്‍ട്ടി മീഡിയ സൗകര്യങ്ങള്‍ക്കൊപ്പം മ്യൂസിക് സേര്‍ച്ച് സര്‍വീസും 3ഡി സൗണ്ട് ഇഫക്‌ടും മോണ്ടിയില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 12390 രൂപയാണ് സാംസങ് മോണ്ടിയുടെ കേരളത്തിലെ വില്‍പന വില.
