നോക്കിയയുടെ ഏറ്റവും പുതിയ ഫോണ്‍ എന്‍8 പുറത്തിറങ്ങി. കാണാന്‍ ഏറെ ഭംഗിയുള്ള ഈ ഫോണില്‍ 12 എം പി ക്യാമറ ഉണ്ടെന്നത് ആകര്‍ഷകമാണ്. ക്യാമറയില്‍ കാള്‍ സേയ്സ് ലന്‍സാണെന്നതാണ് മറ്റൊരു പ്രത്യേകത.മികച്ച എച്ച് ഡി ക്വാളിറ്റി വീഡിയൊകള്‍ എടുക്കാനുള്ള സൗകര്യവുംഉണ്ട്. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് സാങ്കേതികതയാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ വെബ് ടി വി യും ഇതില്‍ കാണാനാവും.എന്‍8 വഴി ഫേസ്‍ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൈറ്റുകളില്‍ എത്തി കൂട്ടുകാരുമായി വിവരങ്ങള്‍ പങ്കുവയ്ക്കാനുമാവും. സൗജന്യമായി ഈ ഫോണില്‍ ഗ്ലോബല്‍ മാപ്പുമുണ്ടാവും.സിംബിയാന്‍ 3 പവേഡാണ് ഈ ഫോണ്‍. മള്‍ട്ടി ടച്ച്, ഫ്ലിക്ക് സ്ക്രോളിംഗ് പിഞ്ച് സൂം സൗകര്യങ്ങള്‍ ഈ ഫോണിനെ ഏറെ ആകര്‍ഷകമാക്കുന്നു.2010 മൂന്നാം പാദത്തോടെ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും. 370 യൂറൊയാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിയ്ക്കുന്നത്. അതായത് ഏകദേശം 21,900 രൂപ.
Home » ബിസിനസ് » 12 എം പി ക്യാമറയുമായി നോക്കിയ എന്‍8
12 എം പി ക്യാമറയുമായി നോക്കിയ എന്‍8
Posted by aussievartha on 00:17 //
